ദുബായില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട നിതിനിന്‍റെ മൃതദേഹം നാട്ടിലെ വീട്ടില്‍ സംസ്‌ക്കരിച്ചു

 ദുബായില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട നിതിനിന്‍റെ  മൃതദേഹം നാട്ടിലെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്നു പുലര്‍ച്ചെ അഞ്ച് മണിക്കാണ് എയര്‍ അറേബ്യയുടെ വിമാനത്തില്‍ ദുബായില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്.

അവിടെ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടെ ആസ്റ്റര്‍മിംസ് ആശുപത്രിയില്‍ പ്രസവാനന്തര ചികിത്സയില്‍ കഴിയുന്ന ഭാര്യ ആതിരയെ നിധിനിന്‍റെ ഭൗതിക ശരീരം കാണിച്ച ശേഷമാണ് സ്വദേശമായ പേരാമ്പ്രയിലേക്ക് കൊണ്ടുപോയത്.

പേരാമ്പ്രയ്ക്കടുത്ത് ചെറുവണ്ണൂരിലെ മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ വീട്ടില്‍ ഉച്ചക്ക് 12 മണിയോടെ മൃതദേഹം എത്തിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്കും മറ്റുമാണ് നിധിന്റെ ഭൗതിക ദേഹം കാണാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.

ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ പിപിഇ കിറ്റുകള്‍ ധരിച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്.

സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയര്‍ ആയ നിതിന്‍ സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

നാട്ടിലും വിദേശത്തും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍  മുന്‍ നിരയിലുണ്ടായിരുന്ന തങ്ങളുടെ പ്രിയ നിധിനിന്‍റെ  വിയോഗവും അവസാനമായി ഒരു നോക്ക് കണാന്‍ കഴിയാത്തതിന്റെയും സങ്കടത്തിലാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *