ഖത്തർ സെൻട്രൽ ജയിലിൽ കഴിയുന്ന മുംബൈ ദമ്പതികളുടെ കേസ് പുനരന്വേഷണം നടത്തി

court

ദോഹ :  ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിൽ കഴിയുന്ന മുംബൈ ദമ്പതികളുടെ കേസ് ഖത്തർ സുപ്രീം കോടതിയുടെ പരിഗണനയിൽ.

പബ്ലിക് പ്രോസിക്യൂഷൻ കേസിൽ പുനരന്വേഷണം നടത്തി. ഖത്തറിലെ കീഴ്‌ക്കോടതിയുടെ വിധി അപ്പീൽ കോടതിയും ശരി വച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്

ബന്ധുവായ സ്ത്രീയുടെ ചതിയെ തുടർന്നാണ്  ലഹരിക്കേസിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍   ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കീഴ്‌ക്കോടതി ഇരുവർക്കും 10 വർഷം വീതം തടവും 3 ലക്ഷം റിയാൽ വീതം പിഴയും വിധിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇവരുടെ ബാഗിൽ നിന്ന് 4 കിലോ ലഹരി മരുന്നാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഒനിബ ഗർഭിണിയായിരിക്കെ നിർബന്ധിച്ച് ഹണിമൂണിനായി ഇരുവരെയും ബന്ധുവായ സ്ത്രീ ഖത്തറിലേക്ക് അയയ്ക്കുകയായിരുന്നു.

2019 ജൂലൈയിലാണ് ഇരുവരും ദോഹയിലെ വിമാനത്താവളത്തിൽ അറസ്റ്റിലാകുന്നത്. ഇതിനിടയിൽ സെൻട്രൽ ജയിലിൽ ഒനിബ പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഒനിബക്കൊപ്പം കുഞ്ഞ് സെൻട്രൽ ജയിലിൽ കഴിയുകയാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *