ഖത്തറില്‍ പ്രവാസികള്‍ക്ക് താമസാനുമതി…വ്യവസ്ഥകള്‍ അറിയാം

ദോഹ; ഖത്തറില്‍ സ്ഥിരം താമസാനുമതിക്ക് അര്‍ഹതയുള്ള പ്രവാസിയാണോ എന്നറിയന്‍ ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റില്‍ പ്രത്യേക ലിങ്ക്. https://portal.moi.gov.qa എന്ന മന്ത്രാലയ വെബ്സൈറ്റില്‍ റസിഡന്‍സി പെര്‍മിറ്റ് എന്‍ക്വയറി വിഭാഗത്തിലാണു സ്ഥിരതാമസാനുമതിക്ക് അര്‍ഹതയുണ്ടോ എന്ന ലിങ്ക് ഉള്ളത്. പെര്‍മനന്റ് റസിഡന്‍സി എലിജിബിലിറ്റി എന്‍ക്വയറി എന്ന ലിങ്ക് തുറന്ന് ആദ്യ കോളത്തില്‍ ഖത്തര്‍ ഐഡി നമ്പറും രണ്ടാം കോളത്തില്‍ വര്‍ഷം, മാസം, തീയതി എന്ന ക്രമത്തില്‍ ഐഡിയുടെ കാലാവധി തീരുന്ന തീയതിയും നല്‍കണം.

മൂന്നാമത്തെ കോളത്തില്‍ സൈറ്റില്‍ കാണുന്ന വെരിഫിക്കേഷന്‍ കോഡ് രേഖപ്പെടുത്തി സബ്മിറ്റില്‍ ക്ലിക്ക് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം മറുപടി ലഭിക്കും. സ്ഥിരതാമസാനുമതിക്ക് അര്‍ഹമല്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ല. അര്‍ഹരായവര്‍ക്ക് ഏതു വിഭാഗത്തിലാണ് അപേക്ഷിക്കാനാവുക എന്നതു സംബന്ധിച്ച വിവരം ലഭിക്കും. ആ വിഭാഗത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒരു വര്‍ഷം 100 പ്രവാസികള്‍ക്കേ സ്ഥിരതാമസാനുമതി നല്‍കൂ.

വ്യവസ്ഥകള്‍ ഇങ്ങനെ

ഖത്തറിന്റെ വികസനത്തിന് നിര്‍ണായക സംഭാവന നല്‍കിയ പ്രവാസികള്‍ക്കാണു സ്ഥിരതാമസാനുമതി (പിആര്‍പി) നല്‍കുക. സ്വദേശികള്‍ക്കു ലഭിക്കുന്ന ഒട്ടുമിക്ക അവകാശങ്ങളും പിആര്‍പി ലഭിക്കുന്നവര്‍ക്കും കിട്ടും. എന്നാല്‍ അധികാരസ്ഥാനങ്ങളിലെത്താന്‍ ഇവര്‍ക്ക് അനുമതിയുണ്ടാവില്ല. ചുരുങ്ങിയത് 20 വര്‍ഷമായി ഖത്തറില്‍ കഴിയുന്നവര്‍ക്കേ പിആര്‍പി ലഭിക്കൂ. ക്രിമിനല്‍ കേസുകള്‍ ഉണ്ടാവരുത്. അറബിക് ഭാഷ അറിഞ്ഞിരിക്കണമെന്നതാണു മറ്റൊരു നിബന്ധന. പിആര്‍പി ലഭിച്ചവരുടെ ഖത്തറില്‍ ജനിച്ച മക്കള്‍ക്ക് 10 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്കും സ്ഥിരതാമസാനുമതി ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *