സൗദിയിൽ ഭക്ഷ്യ മേഖലയിലെ മുഴുവൻ തൊഴിലാളികളും കൊവിഡ് വാക്‌സിനെടുക്കണമെന്ന് മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയം

റിയാദ്: സൗദി ഭക്ഷ്യമേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർ കൊവിഡ് വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന് മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയം ആവശ്യപ്പെട്ടു.

റസ്റ്റോറൻറുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ, ഭക്ഷണസാധന വിൽപന ശാലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കെല്ലാം നിർബന്ധമാണ്.

കച്ചവട കേന്ദ്രങ്ങളിലും ഭക്ഷണവിൽപന സ്ഥലങ്ങളിലും ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾ പാലിച്ചിട്ടുണ്ടോയെന്ന് അതതു മുനിസിപ്പാലിറ്റി, ബലദിയ ഓഫീസുകൾക്ക് കീഴിൽ പരിശോധിക്കും.

ഞായറാഴ്​ച നടത്തിയ 24,081 പരി​ശോധനാ സന്ദർശനങ്ങളിൽ 255 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ആരോഗ്യ മുൻകരുതൽ ലംഘിച്ച 1212 നിയമലംഘനങ്ങൾ പിടികൂടുകയും ചെയ്തിട്ടുണ്ട്​. കൊവിഡ്​ വ്യാപനം തടയാൻ വിവിധ മാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം തുടരുമെന്നും മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *