ന്യൂ ​കു​വൈ​ത്ത്​ ഫി​ലിം ഫെ​സ്​​റ്റി​വ​ൽ മേ​യ്​ 25 ന് ആരംഭിക്കും

കു​വൈ​ത്ത്​ സി​റ്റി: ന്യൂ ​കു​വൈ​ത്ത്​ ഫി​ലിം ഫെ​സ്​​റ്റി​വ​ൽ മേ​യ്​ 25 മു​ത​ൽ 27 വ​രെ ന​ട​ക്കും.മു​തി​ർ​ന്ന കു​വൈ​ത്തി ന​ട​ൻ സ​അ​ദ്​ അ​ൽ ഫ​റാ​ജ്​ ആ​ണ്​ ഇ​ത്ത​വ​ണ​ത്തെ മേ​ള​യു​ടെ അം​ബാ​സ​ഡ​ർ.

മേ​യ്​ പ​ത്തു​വ​രെ മേ​ള​യി​ലേ​ക്ക്​ ച​ല​ച്ചി​ത്ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​കും സി​നി​മ പ്ര​ദ​ർ​ശ​ന​വും മ​റ്റു പ​രി​പാ​ടി​ക​ളും.

യു​വ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന പ​രി​പാ​ടി​ക​ളും പ്ര​ത്യേ​ക പു​ര​സ്​​കാ​ര​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ഫെ​സ്​​റ്റി​വ​ൽ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സാ​യി​ഗ്​ പ​റ​ഞ്ഞു.

ഹ്ര​സ്വ ചി​ത്ര​ങ്ങ​ൾ, ഡോ​ക്യു​മെൻറ​റി എ​ന്നി​വ​യി​ലും മ​ത്സ​ര​മു​ണ്ടാ​കും.

ഒാ​പ​ൺ ഫോ​റ​വും വെ​ബി​നാ​റു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ‘ദി ​ആ​ർ​ട്ടി​സ്​​റ്റ്​ ആ​ൻ​ഡ്​ മീ​ഡി​യ സി​ൻ​ഡി​ക്കേ​റ്റ്​ കു​വൈ​ത്ത്​’ മേ​ധാ​വി ന​ബീ​ൽ അ​ൽ ഫൈ​ല​കാ​വി അ​റി​യി​ച്ചു.

 

അ​ഭി​ന​യ രം​ഗ​ത്ത്​ പ​തി​റ്റാ​ണ്ടു​ക​ളു​ടെ അ​നു​ഭ​വ സ​മ്പ​ത്തു​ള്ള സ​അ​ദ്​ അ​ൽ ഫ​റാ​ജി​െൻറ പി​ന്തു​ണ​യും സാ​ന്നി​ധ്യ​വും ന്യൂ ​കു​വൈ​ത്ത്​ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​െൻറ ​​പ്ര​ചാ​രം വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *