ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകരുടെ എണ്ണം 60,000 ആയി നിര്‍ണയിച്ചു എന്ന രീതിയില്‍ നടക്കുന്ന പ്രചാരണം സഹമന്ത്രി ഡോ. അബ്ദുല്‍ ഫതാഹ് അല്‍മുശാത് നിഷേധിച്ചു.

അത്തരത്തില്‍ ഒരു നിര്‍ണയം നടത്തിയിട്ടില്ല.

സാഹചര്യങ്ങള്‍ക്കനുസരിച്ച് എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. ഹജ്ജുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

അത് പൂര്‍ത്തിയാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കൃത്യമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിനെടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *