അബുദാബി ബിഗ് ടിക്കറ്റ് രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്കും സമ്മാന പെരുമഴ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്‍റെ 219-ാമത് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 10 ലക്ഷം ദിര്‍ഹവും സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്.

ഇതിന് പുറമെ മറ്റ് എട്ട് സമ്മാനങ്ങളും ആഢംബര വാഹനങ്ങളായ ജീപ്പ് ഗ്രാന്റ് ചെറോക്കി, ബിഎംഡബ്ല്യു 420ഐ എന്നിവയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യവാന്‍മാരെ കാത്തിരിക്കുന്നു.

ഗ്രാന്‍റ് പ്രൈസായ ഒരു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനം നേടുന്നയാള്‍ക്ക് 10 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക………………..

മൂന്നാം സമ്മാനം 1,00,000 ദിര്‍ഹവും നാലാം സമ്മാനം 90,000 ദിര്‍ഹവും അഞ്ചാം സമ്മാനം 80, 000 ദിര്‍ഹവും ആറാം സമ്മാനം നേടുന്നയാള്‍ക്ക് 70, 000 ദിര്‍ഹവും ലഭിക്കുന്നു.

ഏഴാം സമ്മാനം നേടുന്നയാള്‍ക്ക്  60, 000 ദിര്‍ഹവും എട്ടാം സമ്മാനത്തിന് അര്‍ഹനാകുന്നയാള്‍ക്ക് 50,000 ദിര്‍ഹവും ഒമ്പതാം സമ്മാനമായി 40,000 ദിര്‍ഹവും പത്താം സമ്മാനവിജയിക്ക് 30,000 ദിര്‍ഹവും എന്നിങ്ങനെ കൈനിറയെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *