അറബ് നാട്ടിലും വിദ്യാഭ്യാസം കച്ചവടമാകുമ്പോള്‍……..പ്രതിഷേധവുമായി പ്രവാസികള്‍

ജി​ദ്ദ: ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ ട്യൂ​ഷ​ന്‍ ഫീ​സി​നൊ​പ്പം മ​റ്റു ഫീ​സും വ​ര്‍​ധി​ച്ച​തോടെ  ര​ക്ഷി​താ​ക്ക​ള്‍​ക്ക്​ ഇ​രു​ട്ട​ടി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ ഇ​ത​ര ഫീ​സ്​ വ​ര്‍​ധ​ന എ​ന്ന്​ ആ​രോ​പി​ച്ച്‌​ ര​ക്ഷി​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

നി​ല​വി​ല്‍ ട്യൂ​ഷ​ന്‍ ഫീ​സ്​ വ​ര്‍​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റു ഫീ​സും ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, മ​റ്റു ഫീ​സ്​​വ​ര്‍​ധ​ന​വി​നെ​ക്കു​റി​ച്ച്‌​ ഒ​രു വി​വ​ര​വും ത​ങ്ങ​ള്‍​ക്കു ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് ര​ക്ഷി​താ​ക്ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.

ഈ ​മാ​സം മു​ത​ല്‍ ട്യൂ​ഷ​ന്‍ ഫീ​സി​ന​ത്തി​ല്‍ 20 മു​ത​ല്‍ 25 ശ​ത​മാ​നം വ​രെ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​വു​മെ​ന്ന് ര​ണ്ടാ​ഴ്ച മു​ന്‍പ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ച്‌​ ര​ക്ഷി​താ​ക്ക​ള്‍ പു​തു​ക്കി​യ ട്യൂ​ഷ​ന്‍ ഫീ​സ്​ അ​ട​ക്കാ​ന്‍ സ്‌​കൂ​ളി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​റ്റു ഫീ​സു​ക​ളി​ലും വ​ര്‍​ധ​ന​വ് വ​രു​ത്തി​യ വി​വ​ര​മ​റി​യു​ന്ന​ത്.

കെ.​ജി മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ അ​ട​ക്കേ​ണ്ട ടേം ​ഫീ​സ്​ 50 റി​യാ​ലി​നു പ​ക​രം 100 റി​യാ​ലാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.11, 12 ക്ലാ​സു​ക​ളി​ല്‍ ഇ​ത് 100 റി​യാ​ലി​ന് പ​ക​രം 150 റി​യാ​ലാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റു ചെ​ല​വു​ക​ള്‍ എ​ന്ന പേ​രി​ല്‍ വാ​ങ്ങി​യി​രു​ന്ന 25 റി​യാ​ല്‍ ഈ ​മാ​സം മു​ത​ല്‍ 50 റി​യാ​ലാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ്പോ​ര്‍​ട്സ്, ആ​ക്റ്റി​വി​റ്റി ഇ​ന​ങ്ങ​ളി​ലും ഫീ​സു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

450 റി​യാ​ല്‍ വാ​ങ്ങി​യി​രു​ന്ന സി.​ബി എ​സ്.​ഇ പ​ത്താം ക്ലാ​സ് ബോ​ര്‍​ഡ് പ​രീ​ക്ഷ ഫീ​സ്​ ഈ ​വ​ര്‍​ഷം 575 റി​യാ​ലാ​ക്കി​യി​ട്ടു​ണ്ട്. 12ാം ക്ലാ​സ് പ​രീ​ക്ഷാ ഫീ​സാ​വ​ട്ടെ 500ല്‍​നി​ന്ന്​ 630 ആ​യും ഉ​യ​ര്‍​ത്തി. സി. ​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ല്‍ ബോ​ര്‍​ഡ് ത​ന്നെ ഫീ​സി​ന​ത്തി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തി​യ​തി​നാ​ലാ​ണ് സ്‌​കൂ​ളി​ലും ഫീ​സ്​ വ​ര്‍​ധി​പ്പി​ച്ച​തെ​ന്നു ര​ക്ഷി​താ​ക്ക​ളെ സ​ര്‍​ക്കു​ല​ര്‍ വ​ഴി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മ​റ്റു ഫീ​സ് വ​ര്‍​ധ​ന​വി​നെ സം​ബ​ന്ധി​ച്ച്‌ ഒ​രു വി​വ​ര​വും ര​ക്ഷി​താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്നി​ല്ല.

വ​ര്‍​ധി​പ്പി​ച്ച ട്യൂ​ഷ​ന്‍ ഫീ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ മ​റ്റു ഫീ​സു​ക​ള്‍ കൂ​ടി വ​ര്‍​ധി​പ്പി​ച്ച​തി​ല്‍ വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *