അബുദാബി : യുഎഇയിൽ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഇരട്ടിയാക്കി. ഇതുസംബന്ധിച്ച ശിക്ഷാനിയമം ഭേദഗതി ചെയ്തു പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
പുതിയ നിയമം അനുസരിച്ചു ലൈംഗിക പീഡനക്കേസിൽ കുറ്റവാളിക്കു 2 വർഷത്തിൽ കുറയാത്ത തടവോ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ മറ്റൊരാളെ പീഡിപ്പിക്കുന്നതും അഭിമാനത്തിനു ക്ഷതമേൽപ്പിക്കുംവിധം പെരുമാറുന്നതും ശിക്ഷാർഹമാണ്.
സമൂഹമാധ്യമങ്ങൾ വഴിയോ മറ്റോ സ്ത്രീയെ അപമാനിച്ചാൽ 1 വർഷം തടവും 10,000 ദിർഹം വരെ പിഴയുമായിരിക്കും ശിക്ഷ.
നിയമലംഘകർ വിദേശിയാണെങ്കിൽ ശിക്ഷയ്ക്കുശേഷം നാടുകടത്തും. കോടതി കുറ്റവാളിയാണെന്നു പ്രഖ്യാപിച്ച വ്യക്തിയെ യുഎഇ തൊഴിൽ നിയമം അനുസരിച്ച് ജോലിയിൽനിന്നു തൊഴിലുടമയ്ക്കു പിരിച്ചുവിടാം.