വ്യാജ പിരിവു നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി യുഎഇ.

അബുദാബി∙ ജീവകാരുണ്യ പ്രവർത്തികൾക്കെന്ന പേരിൽ വ്യാജ പിരിവുവ്യാജ പിരിവു നടത്തി ജനങ്ങളെ ചൂഷണം ചെയുന്നവർക്കെതിരെ  നടപടി ശക്തമാക്കി യുഎഇ.

റമസാനിൽ ജനങ്ങളുടെ സഹായ മനസ്സ് ചൂഷണം ചെയ്യുന്ന നിലപാട് ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

നേരിട്ടും ഓൺലൈനായുമുള്ള വ്യാജ സഹായ അഭ്യർഥനകൾ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സഹായം നൽകുന്നവരും ജാഗ്രത പാലിക്കണം. നിയമപരമായ മാർഗത്തിലാണ് സംഭാവനയെന്ന് ഉറപ്പാക്കണം.

യുഎഇയിൽ സർക്കാർ അംഗീകൃത ജീവകാരുണ്യ സംഘടനകൾക്കു മാത്രമേ ധനശേഖരണത്തിന്ു അനുമതിയുള്ളൂ

റമസാനിൽ ദാനധർമങ്ങളും നിർബന്ധിത സക്കാത്തു വിതരണവും വർധിക്കുന്നതു മുതലാക്കിയാണ് വ്യാജ പിരിവുകാർ രംഗത്തെത്തുന്നത്.

തടവും പിഴയും;

അനധികൃത പിരിവിനായി രാജ്യത്ത് എത്തുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുൻ വർഷങ്ങളിൽ റസീപ്റ്റുമായി എത്തിയ മലയാളികൾ അടക്കമുള്ള ചിലരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചിരുന്നു. യാചകർക്കെതിരെയുള്ള ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് നേരിട്ടോ ഓണ്‍ലൈനിലൂടെയോ പിരിവ് നടത്തുന്നവർക്ക് 3 വർഷം തടവും 5 ലക്ഷം ദിർഹം (9.98 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ.

ഇവ അംഗീകൃതം

എമിറേറ്റ്സ് റെഡ് ക്രസന്റ്, ദുബായ് കെയേഴ്സ്, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ്, ദാർ അൽ ബിർ സൊസൈറ്റി, നൂർ ദുബായ് ഫൗണ്ടേഷൻ, ബെയ്ത് അൽ ഖൈർ സൊസൈറ്റി.
സംശയം തോന്നിയാൽ റിപ്പോർട്ട് ചെയ്യാം

അബുദാബി 999,800 2626

[email protected]

ദുബായ് 800243

ഷാർജ 06 5632222

റാസൽഖൈമ 07 2053372

അജ്മാൻ 06 7401616

ഉമ്മുൽഖുവൈൻ 999

ഫുജൈറ

09 2051100, 092224411

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *