വിപിഎസ് ഹെൽത്ത്കെയറിന്റെ 9 ആശുപത്രികൾ കോവിഡ് മുക്തം

അബുദാബി : കോവിഡ് 19 ബാധിതർക്ക് ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി മാറിയ സ്വകാര്യ മേഖലയിലെ ആദ്യ ആശുപത്രി സാധാരണ നിലയിലേയ്ക്ക്.

വിപിഎസ് ഹെൽത്ത്കെയറിനു കീഴിലെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയാണ് കോവിഡ് മുക്തമായത്.

അർബുദ ചികിത്സയ്ക്കും ഗവേഷണത്തിനുമുള്ള പ്രത്യേക കേന്ദ്രമാകാൻ ഒരുങ്ങിയ ബുർജീൽ മെഡിക്കൽ സിറ്റി യുഎഇയിൽ കോവിഡ് പകർച്ച തുടങ്ങിയ ഘട്ടത്തിലാണ് പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയത്.

400 കിടക്കകളുള്ള ആശുപത്രിയിൽ നെഗറ്റിവ് പ്രഷർ മുറികൾ അടക്കമുള്ള പ്രത്യേക സജ്ജീകരണങ്ങൾ നടത്തിയായിരുന്നു കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചത്.

കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരക്കാൻ ഇന്ത്യയിൽ നിന്നെത്തിയ മെഡിക്കൽ സംഘത്തിലെ അംഗങ്ങളും അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ആശുപത്രിയിൽ സേവന നിരതരായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് മുക്തരായ അവസാന വ്യക്തികളെ ആരോഗ്യപ്രവർത്തകർ കയ്യടികളോടെ യാത്രയാക്കി.

മാസങ്ങൾ നീണ്ട കഠിന പ്രയത്നത്തിലൂടെ യുഎഇ അധികൃതർക്ക് പൂർണ പിന്തുണ നൽകാനായതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ആരോഗ്യപ്രവർത്തകർ മധുരം പങ്കുവച്ചു.

അതേസമയം കോവിഡ് കണ്ടെത്താനുള്ള സ്രവ പരിശോധനയ്ക്കായി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥാപിച്ച പ്രത്യേക പിസിആർ ലബോറട്ടറി പ്രവർത്തനം തുടരും.

പ്രതിദിനം അയ്യായിരത്തിലധികം സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.

ബുർജീൽ മെഡിക്കൽ സിറ്റിക്കൊപ്പം വിപിഎസ് ഹെൽത്ത്കെയറിന്റെ അബുദാബിയിലെ ബുർജീൽ, മെഡിയോർ, എൽഎൽഎച്ച് ആശുപത്രികളും മുസഫയിലെ ലൈഫ്കെയർ, എൽഎൽഎച്ച് ആശുപത്രികളും ബനിയാസിലെ ലൈഫ്കെയർ ആശുപത്രിയും കോവിഡ് മുക്തമായി.

അൽ- ഐനിലെ മെഡിയോർ ഇന്റർനാഷനൽ ആശുപത്രി, ബുർജീൽ റോയൽ ആശുപത്രിയും കോവിഡ് മുക്തമായതായി അധികൃതർ അറിയിച്ചു.

മുസഫയിലെ ലൈഫ്കെയർ, എൽഎൽഎച്ച് ആശുപത്രികൾ പ്രദേശത്തെ ലേബർ ക്യാംപുകളിലെ തൊഴിലാളികൾക്ക് കോവിഡ് ചികിത്സ നൽകുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.

ഇതോടൊപ്പം അൽ മസൂദിൽ സ്ഥാപിച്ച പ്രത്യേക കോവിഡ് സ്‌ക്രീനിങ് കേന്ദ്രത്തിൽ ഈ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന മെഡിക്കൽ സംഘം ഒരു ലക്ഷത്തോളം പേരെ കോവിഡ് സ്‌ക്രീനിങ്ങിന് വിധേയമാക്കുകയും ചെയ്തു.

മഹാമാരിക്കെതിരായ പോരാട്ടത്തിൽ യുഎഇ നേതൃത്വത്തെ പിന്തുണയ്ക്കാനായതിൽ അഭിമാനമുണ്ടെന്ന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

നിശ്ചയദാർഢ്യത്തോടെയുള്ള നിരന്തര പ്രവർത്തനമാണ് യുഎഇ ഭരണനേതൃത്വത്തിന്റേത്.

ഇതിലൂടെ രാജ്യത്തെ കോവിഡ് ബാധ കുറയ്ക്കാനായി.

വിപുലമായ പരിശോധനയ്ക്കും, കോവിഡ് ബാധിതരെ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെയാണ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *