ഇനി യാത്ര ചെയ്യാന്‍ നിങ്ങളുടെ മുഖം മതി……..

ദുബായ് : ഇനി വിമാന യാത്രക്ക് ഒരുങ്ങുമ്പോള്‍ ആ മുഖം ഒന്ന് വൃത്തിയാക്കി ഇറങ്ങിയാല്‍ മതി.പാസ്പോര്‍ട്ട്‌,ബോര്‍ഡിംഗ് പാസ്സ് എന്നീ പതിവ് സ്വരത്തിന് ഇനി  വിട.

Loading...

ടി​ക്ക​റ്റ്​ ചെ​ക്കി​ങ്​ കൗ​ണ്ട​ര്‍ മു​ത​ല്‍ വി​മാ​ന​ത്തി​ലേ​ക്ക്​ ക​യ​റു​ന്ന​തു വ​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ മു​ഖം മാ​ത്രം കാ​ണി​ച്ച്‌​ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ക​യാ​ണ്​ ദുബായ്  എ​മി​ഗ്രേ​ഷ​ന്‍.എ​മി​റേ​റ്റ്‌​സ് എ​യ​ര്‍​ലൈ​ന്‍​സി​ലെ ബി​സി​ന​സ്, ഫ​സ്​​റ്റ്​ ക്ലാ​സ്​ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ്​ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഈ  ​സൗ​ക​ര്യം ല​ഭ്യ​മാ​വു​ക.

ദുബായ്  വേ​ള്‍​ഡ്​ ട്രേ​ഡ് സെന്‍റ്റില്‍​ ​​​​​​ ഇ​ന്ന്​ ​കൊടി​യി​റ​ങ്ങു​ന്ന 39ാമ​ത്​ ജൈ​ടെ​ക്​​സ്​ സാങ്കേതിക  വാ​രാ​ഘോ​ഷ​ത്തി​​ലെ ജി.​ഡി.​ആ​ര്‍.​എ​ഫ്.​എ ദു​ബൈ സ്​​റ്റാ​ന്‍​ഡി​ല്‍ വ​ന്നാ​ല്‍ ബ​യോ​മെ​ട്രി​ക്​ സാങ്കേതിക വി​ദ്യ​യു​ടെ ബ​ല​ത്തി​ല്‍ ഈ ​സം​വി​ധാ​നം എ​ങ്ങ​നെ​യാ​ണ്​ പ്ര​യോ​ഗ​വ​ത്​​ക​രി​ക്കു​ക എ​ന്ന്​ ക​ണ്ട്​ മ​ന​സ്സി​ലാ​ക്കാ​നാ​വും.

വി​മാ​ന ടി​ക്ക​റ്റ് ചെ​ക്കി​ങ്​ പ​വ​ലി​യ​നു മു​ന്നി​ല്‍ സ്ഥാ​പി​ച്ച കാ​മ​റ​യി​ല്‍ നോ​ക്കു​ക എ​ന്ന​താ​ണ് ന​ട​പ​ടി​യു​ടെ ആ​ദ്യ ഘ​ട്ടം. തു​ട​ര്‍​ന്ന് എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക്കു​ള്ള ഗേ​റ്റി​ല്‍ സ്ഥാ​പി​ച്ച കാ​മ​റ​യി​ല്‍ മു​ഖം കാ​ണി​ച്ചാ​ല്‍ സി​സ്​​റ്റ​ത്തി​ലെ മു​ഖ​വും യാ​ത്ര​ക്കാ​ര​​​ന്‍റെ  മു​ഖ​വും ഒ​ന്നാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഗേ​റ്റു​ക​ള്‍ ഓ​രോ​ന്നും തു​റ​ക്ക​പ്പെ​ടും. അ​വ​സാ​നം വി​മാ​ന​ത്തി​ല്‍ ക​യ​റാ​നു​ള്ള ന​ട​പ​ടി ഓ​രോ​ന്നും ഞൊ​ടി​യി​ട​ കൊ​ണ്ട്​ പൂ​ര്‍​ത്തി​യാ​കും. ആ​ദ്യ​ത്തെ ത​വ​ണ യാ​ത്ര ചെ​യ്യു​മ്പോള്‍  പാ​സ്പോ​ര്‍​ട്ട് വി​വ​ര​ങ്ങ​ളും മു​ഖ​വും സി​സ്​​റ്റ​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ്ട​തു​ണ്ട്. തു​ട​ര്‍ യാ​ത്ര​ക്ക്​ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ല.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *