സംസം വിതരണം ഇനി അഞ്ച്​ ലിറ്ററിന്റെ ബോട്ടിലുകളില്‍ മാത്രം

മക്ക: സംസം വിതരണം അഞ്ച്​ ലിറ്ററിന്റെ ബോട്ടിലുകളില്‍ മാത്രമാക്കി. സംസം ബോട്ടിലുകള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ്​ വലിപ്പം ഏകീകരിക്കുന്നത്. നേരത്തെ വിതരണം നടത്തിവന്ന പത്ത്​ ലിറ്റര്‍ ബോട്ടില്‍ ഇതോടെ പൂര്‍ണമായും നിര്‍ത്തലാകും. ദേശീയ ജല കമ്ബനിക്ക് കിഴിലെ കിങ്​ അബ്​ദുല്ല സംസം ബോട്ടിലിംഗ് പ്ലാന്‍റാണ് സംസം വെള്ളം ബോട്ടിലുകളിലാക്കി വിതരണം ചെയ്യുന്നത്​.

Loading...

മണിക്കൂറില്‍ 30,000 ലിറ്റര്‍ സംസം വെള്ളം വരെ ബോട്ടിലുകളിലാക്കി വിതരണം ചെയ്യാന്‍ ശേഷിയുണ്ട് പ്ലാന്‍റിന്​. മക്കയിലെ കുദായി സംസം ബോട്ടിലിംഗ് പ്ലാന്‍റ്​ വഴിയും ജിദ്ദ, മദീന വിമാനത്താവളങ്ങളിലുള്ള ഔട്ട്‌ലറ്റുകള്‍ വഴിയുമാണ് നിലവില്‍ സംസം വിതരണം നടക്കുന്നത്. വിമാന മാര്‍ഗം എത്തുന്ന ഹാജിമാരുടെയും ഉംറ തീര്‍ഥാടകരുടെയും, സന്ദര്‍ശകരുടെയും അവശ്യം പരിഗണിച്ച്‌​ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച്‌​ അഞ്ച്​ ലിറ്റര്‍ സംസം ബോട്ടിലുകള്‍ വിമാനത്താവളങ്ങളില്‍ നേരത്തെ ലഭ്യമായിരുന്നു.

വിഷന്‍ 2030 ​െന്‍റ ഭാഗമായി വരും വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നതിനാല്‍ സംസം വെള്ളത്തിനുള്ള ആവശ്യകത വര്‍ധിക്കുമെന്നതാണ് ബോട്ടിലിന്റെ അളവ് ചുരുക്കാന്‍ കാരണം. ദേശീയ അന്തര്‍ദേശീയ വിമാനക്കമ്ബനികളുടെ നിലവാരത്തിന്​ അനുയോജ്യമാകും വിധമാണ് പുതിയ അഞ്ച്​ ലിറ്റര്‍ ബോട്ടിലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *