മസ്കറ്റ്: (gccnews.com) ഒമാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ കൊമ്പനാകുടി സാദിഖ് (23) ആണ് വാഹനാപകടത്തിൽ മരിച്ചത്. ലിവസനയ്യയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്.
മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: ഷമീർ. മാതാവ്: റഷീദ്.
#Malayali #died #car #accident #Oman