#Tuberculosis | പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക്ഷ​യ​രോ​ഗം വ​ർ​ധി​ക്കു​ന്നു; വെ​ളി​പ്പെ​ടു​ത്തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

#Tuberculosis | പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക്ഷ​യ​രോ​ഗം വ​ർ​ധി​ക്കു​ന്നു; വെ​ളി​പ്പെ​ടു​ത്തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Apr 3, 2024 12:35 PM | By VIPIN P V

മ​സ്ക​ത്ത്: (gccnews.com) ഒ​മാ​നി​ൽ വി​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ ക്ഷ​യ​രോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ല​ക്ഷം പേ​രി​ൽ 9.5 രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​ദേ​ശി​ക​ളി​ൽ രോ​ഗം വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം ക്ഷ​യ​രോ​ഗ കേ​സു​ക​ൾ കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​രി​ൽ​നി​ന്ന് പ​ക​രു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ. ​ഫാ​തി​മ അ​ൽ യാ​ഖൂ​ബി പ​റ​ഞ്ഞു.

സ്വ​ദേ​ശി​ക​ളി​ലെ രോ​ഗ​ബാ​ധ 2018 മു​ത​ൽ കു​റ​ഞ്ഞ​താ​യും അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 490 ടി.​ബി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 99 പേ​ർ സ്വ​ദേ​ശി​ക​ളാ​ണ്. 2019 മു​ത​ൽ ഒ​മാ​നി​ക​ള​ല്ലാ​ത്ത​വ​രി​ൽ രോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

മൊ​ത്തം രോ​ഗി​ക​ളി​ൽ 94.3 ശ​ത​മാ​നം വി​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽ മൂ​ന്ന് രോ​ഗി​ക​ൾ മ​രു​ന്നു​ക​ൾ​ക്ക് പ്ര​തി​ക​രി​ക്കാ​ത്ത​വ​രും 18 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഒ​മാ​നി​ൽ പൊ​തു​വെ ടി.​ബി കേ​സു​ക​ൾ കു​റ​വാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.

2012 മു​ത​ൽ ഒ​രു ല​ക്ഷ​ത്തി​ന് പ​ത്ത് രോ​ഗി​ക​ൾ എ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. എ​ന്നാ​ൽ, വി​ദേ​ശി​ക​ളി​ൽ പു​തി​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന രീ​തി ന​ട​പ്പാ​യ​തോ​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം ചെ​റി​യ തോ​തി​ൽ വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി. ടി.​ബി രാ​ജ്യ​ത്തു​നി​ന്ന്​ തു​ട​ച്ചു​നീ​ക്കാ​ൻ 2021മാ​ർ​ച്ച് 24ന് ​പു​തി​യ ദേ​ശീ​യ​ന​യം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

2035 ആ​വു​മ്പോ​ഴേ​ക്കും രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ദ​ശ​ക്ഷ​ത്തി​ന് 100 ആ​യി കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. രോ​ഗം ബാ​ധി​ക്കു​ന്ന​തി​ന് മു​മ്പ് രോ​ഗ​ത്തെ തു​ര​ത്തു​ക എ​ന്ന​താ​ണ് ന​യം. രോ​ഗം ത​ട​യ​ൽ, രോ​ഗം ക​ണ്ടെ​ത്ത​ൽ, ചി​കി​ത്സ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​ക​ൽ എ​ന്നി​വ​യാ​ണ് ചെ​യ്യു​ന്ന​ത്.

ഈ ​വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക, പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക, ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക​ത​മാ​ക്കു​ക എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. ഒ​മാ​ൻ മ​റ്റ് ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് മാ​ർ​ച്ച് 24ന് ​ലോ​ക ടി.​ബി ദി​നം ആ​ച​രി​ക്കു​ന്നു​ണ്ട്.

ടി.​ബി ഉ​ച്ഛാ​ട​ന നീ​ക്ക​ങ്ങ​ൾ​ക്ക് ലോ​ക​ത്ത് കോ​വി​ഡ് ത​ട​സ്സ​മാ​യി​രു​ന്നു. അ​തി​നാ​ൽ ഈ ​പ​തി​റ്റാ​ണ്ടി​ൽ ആ​ദ്യ​മാ​യി ലോ​ക​ത്ത് ടി.​ബി മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​രു​ന്നു. 2022 ൽ ​ലോ​ക​ത്ത് 7.5 ദ​ശ​ല​ക്ഷം പേ​രാ​ണ് ടി.​ബി മൂ​ലം മ​രി​ച്ച​ത്.

#Tuberculosis #rise #among #expatriates; #Ministry #Health #revealed

Next TV

Related Stories
#death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

May 19, 2024 07:59 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

ഇദ്ദേഹത്തെ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണ വിവരം ​കെ.എം.സി.സിയെ...

Read More >>
#accident |  സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

May 19, 2024 07:51 PM

#accident | സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ്...

Read More >>
#Hajj | ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

May 19, 2024 05:38 PM

#Hajj | ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുകയും മക്കയിലേക്കുള്ള യാത്രയിൽ വിവിധ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാൻ...

Read More >>
#arrest | വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍; അഞ്ച് പേ‍ർ പിടിയിൽ

May 19, 2024 05:09 PM

#arrest | വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍; അഞ്ച് പേ‍ർ പിടിയിൽ

തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം...

Read More >>
#AirIndiaExpress | പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

May 19, 2024 04:20 PM

#AirIndiaExpress | പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

ക​ണ്ണൂ​രി​ൽ ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.35 ന് ​പു​റ​പ്പെ​ട്ട് 6.35ന് ​മ​സ്ക​റ്റിലെത്തും. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12.20...

Read More >>
Top Stories