#death | പ്രവാസി മലയാളി റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു

#death | പ്രവാസി മലയാളി റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു
Apr 18, 2024 10:29 PM | By VIPIN P V

റിയാദ്: (gccnews.com) ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് (42) റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.

അൽ യസ്‌റ കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. അവലൂക്കുന്ന് ഐക്യഭാരതം മട്ടത്തുപറമ്പിൽ പരേതനായ പ്രദീപിന്റെയും കുസുമലതയുടെയും മകനാണ്.

ഭാര്യ: സുനിത, മക്കൾ: നന്ദന, വൃന്ദ, അമൃത (വിദ്യാർഥികൾ). മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

ഡിനു പ്രദീപിന്റെ അകാല വേർപാടിൽ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ അനുശോചിച്ചു.

#Expatriate #Malayali #collapsed #died #Riyadh

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News