#Missingcase | ഷാര്‍ജയില്‍ നിന്ന് കാണാതായ പ്രവാസി കൗമാരക്കാരനെ കണ്ടെത്തി

#Missingcase | ഷാര്‍ജയില്‍ നിന്ന് കാണാതായ പ്രവാസി കൗമാരക്കാരനെ കണ്ടെത്തി
Apr 20, 2024 07:10 PM | By VIPIN P V

ഷാര്‍ജ: (gccnews.com) ഷാര്‍ജയില്‍ നിന്ന് കാണാതായ പാകിസ്ഥാന്‍ സ്വദേശിയായ കൗമാരക്കാരനെ സുരക്ഷിതനായി കണ്ടെത്തി.

ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ല (17)യെയാണ് കണ്ടെത്തിയത്. അബ്ദുല്ല പൊലീസിന്റെ സംരക്ഷണത്തിലാണെന്ന് പിതാവ് അലി അറിയിച്ചു.

കാണാതായതിന്റെ അന്ന് വൈകുന്നേരം 4.15 ന് അബു ഷാഗറയിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു മരപ്പണിക്കാരനെ കൂട്ടിക്കൊണ്ടു വരാനായി പിതാവ് അബ്ദുല്ലയെ പറഞ്ഞു വിട്ടിരുന്നു.

എന്നാല്‍ വീട്ടില്‍ നിന്ന് പോയ അബ്ദുല്ല തിരികെ എത്തിയില്ല. തുടര്‍ന്ന് ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സിസിടിവി ദൃശ്യങ്ങളില്‍ മാര്‍ക്കറ്റിലേക്ക് അബ്ദുല്ല നടന്നു പോകുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചില്ല.

തുടര്‍ന്ന് നടത്തിയ വിശദ പരിശോധനക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് സുരക്ഷിതനായി അബ്ദുല്ലയെ കണ്ടെത്തിയത്. കാണാതായതിന് പിന്നിലെ കാരണം അന്വേഷിച്ച് വരികയാണ്.

അബ്ദുല്ലയെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും പിതാവ് നന്ദി അറിയിച്ചു.

#Expatriate #teenager #missing #Sharjah #found

Next TV

Related Stories
കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു

Feb 11, 2025 02:45 PM

കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു

ഭാര്യ സീനത്ത് പുഞ്ചവയൽ. മക്കൾ: ദിൽഷാദ്, മർഹബ. സഹോദരങ്ങൾ: മുസ്തഫ, കാദർ, ഉസ്സൻകുട്ടി, സൈനബ. ഖബറടക്കം...

Read More >>
ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു

Feb 11, 2025 11:54 AM

ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു

ടാക്‌സിയില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുട‍‍ർന്ന് ഡ്രൈവര്‍ ഫര്‍വാനിയ ആശുപത്രിയിൽ എത്തിച്ചു....

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Feb 11, 2025 11:49 AM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കഴിഞ്ഞ ഒരു മാസമായി സ്‌ട്രോക് ബാധയെത്തുടർന്ന് ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
  ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു

Feb 11, 2025 07:49 AM

ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു

ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് യുവാവ് മുങ്ങി...

Read More >>
ഒമാൻ പൗരത്വം നേടുന്നതിന് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവും;  പുതിയ വ്യവസ്ഥകൾ പുറപ്പെടുവിച്ച് രാജകീയ ഉത്തരവ്

Feb 10, 2025 08:25 PM

ഒമാൻ പൗരത്വം നേടുന്നതിന് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവും; പുതിയ വ്യവസ്ഥകൾ പുറപ്പെടുവിച്ച് രാജകീയ ഉത്തരവ്

ഒമാൻ പൗരത്വത്തിന് ഇനി പുതിയ വ്യവസ്ഥകൾ. ഒമാനി പൗരത്വം തേടുന്ന വിദേശ പൗരന്മാർക്ക് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവും ഉണ്ടായിരിക്കണമെന്ന്...

Read More >>
 ബഹ്റൈനിലെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി

Feb 10, 2025 08:10 PM

ബഹ്റൈനിലെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി

എല്ലാ യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്...

Read More >>
Top Stories