#internationalyogaday | റിയാദിലെ ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും സെമിനാറും

#internationalyogaday  | റിയാദിലെ ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും സെമിനാറും
Jun 22, 2024 08:16 AM | By ADITHYA. NP

റിയാദ്:(gcc.truevisionnews.com) അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി റിയാദിലെ ഇന്ത്യൻ എംബസിയിൽ സൗദി യോഗ കമ്മിറ്റിയുടെയും സൗദി കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്ന ശീർഷകത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

റിയാദിലെ എംബസി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു.സൗദി യോഗ കമ്മിറ്റി പ്രസിഡൻറ് നൗഫ് അൽമർവാഇ, ഇൻറർനാഷനൽ യോഗ സ്പോർട്സ് ഫെഡറേഷൻ പ്രസിഡൻറ് രാജശ്രീ ചൗധരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഇന്ത്യയുടെ യോഗ ലോകമെമ്പാടും പ്രചാരം നേടിയതും അന്താരാഷ്ട്ര തലത്തിൽ യോഗക്ക് ഒരു ദിനമുണ്ടാവുന്നതും വർഷങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യപരവും മാനസികവുമായ ഉന്നമനത്തിനായി യോഗ പരിശീലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അംബാസഡർ പ്രഭാഷണത്തിൽ പറഞ്ഞു. ഗൾഫ് മേഖലയിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിൽ യോഗയുടെ പ്രചാരം, ഭാവി ക്ഷേമത്തിനായുള്ള യോഗ, മാനസികവും ശാരീരികവുമായ രോഗങ്ങളിൽ യോഗയുടെ ഫലപ്രാപ്തി, ഒരു കായിക ഇനമായി യോഗയെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ മറ്റ് പ്രഭാഷകരും സംസാരിച്ചു.

യോഗയുടെ ചരിത്രവും അന്താരാഷ്ട്ര യോഗദിനാചരണവും സംബന്ധിച്ച വീഡിയോ ഡോക്യുമെൻററി പരിപാടിയിൽ പ്രദർശിപ്പിച്ചു. എംബസി ഉദ്യോഗസ്ഥരും പ്രവാസി ഇന്ത്യാക്കാരും നയതന്ത്ര പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. മുഖ്യാതിഥികൾക്ക് അംബാസഡർ ഫലകം സമ്മാനിച്ചു.

#international #yoga #day #observed #riyadh #indian #embassy #saudi #arabia

Next TV

Related Stories
#compensation | ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ പണമെത്തും; സൗദിയിൽ വൈദ്യുതി നിലച്ചാൽ നഷ്ടപരിഹാരം

Jul 17, 2024 09:11 PM

#compensation | ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ പണമെത്തും; സൗദിയിൽ വൈദ്യുതി നിലച്ചാൽ നഷ്ടപരിഹാരം

ഉപഭോക്തൃ അവകാശ സംരക്ഷണത്തിനുവേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് അതോറിറ്റി...

Read More >>
#goldreserves | സൗദിയിൽ കണ്ടെത്തിയത് രണ്ടു കോടി ഔൺസിന്റെ സ്വർണശേഖരം; വൻ തൊഴിൽ സാധ്യത

Jul 17, 2024 08:34 PM

#goldreserves | സൗദിയിൽ കണ്ടെത്തിയത് രണ്ടു കോടി ഔൺസിന്റെ സ്വർണശേഖരം; വൻ തൊഴിൽ സാധ്യത

ലോകത്തെ ഏറ്റവും വലിയ ധാതുപര്യവേക്ഷണ പദ്ധതിയുടെ പ്രവർത്തനത്തിലേക്ക് കമ്പനി...

Read More >>
#fineup | നി​രോ​ധി​ത സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ചാ​ൽ 3000 റി​യാ​ൽ വരെ പി​ഴ

Jul 16, 2024 02:08 PM

#fineup | നി​രോ​ധി​ത സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ചാ​ൽ 3000 റി​യാ​ൽ വരെ പി​ഴ

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ഇ​ല്ലാ​ത്ത ചു​രു​ക്കം രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്...

Read More >>
 #Hajj | ഹ​ജ്ജി​നെ​ത്തി​യ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രും മ​ക്ക​യോ​ട്​ വി​ട​പ​റ​ഞ്ഞു

Jul 15, 2024 08:40 AM

#Hajj | ഹ​ജ്ജി​നെ​ത്തി​യ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രും മ​ക്ക​യോ​ട്​ വി​ട​പ​റ​ഞ്ഞു

ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ അ​ധി​കം വൈ​കാ​തെ ജൂ​ൺ 22 മു​ത​ൽ ജി​ദ്ദ വ​ഴി ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര...

Read More >>
#blooddonation | ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

Jul 14, 2024 01:48 PM

#blooddonation | ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

ക്യാ​മ്പി​ൽ നൂ​റോ​ളം അം​ഗ​ങ്ങ​ൾ...

Read More >>
#heat | ക​ത്തു​ന്ന ചൂ​ടി​ന്​ നേ​രി​യ ആ​ശ്വാ​സം

Jul 14, 2024 10:56 AM

#heat | ക​ത്തു​ന്ന ചൂ​ടി​ന്​ നേ​രി​യ ആ​ശ്വാ​സം

ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ റു​സ്താ​ഖി​ലാ​ണ്​- 44.6 ഡി​ഗ്രി...

Read More >>
Top Stories