ഉമ്മുൽ ഖുവൈന്‍: (gcc.truevisionnews.com)ഉമ്മുൽഖുവൈൻ ഷെയ്ഖ് സായിദ് പള്ളി ഇന്‍റർസെക്‌ഷൻ നാളെ( 28) പുലർച്ചെ 12 മുതൽ അടച്ചിടും.
സമൂഹമാധ്യ പോസ്റ്റിലാണ് ഉമ്മുൽ ഖുവൈൻ പൊലീസ് ഇക്കാര്യം അറിയിച്ചത്.
ഇനിയൊരു അറിയിപ്പ് വരെ ഇന്‍റർസെക്ഷൻ അടച്ചിടൽ തുടരും.
വാഹനമോടിക്കുന്നവരുടെ സൗകര്യാർഥം കിങ് ഫൈസൽ സ്ട്രീറ്റ് രണ്ട് പാതകളിലും തുറന്നിരിക്കും.
ഇന്‍റർസെക്ഷനിനുള്ളിലെ വഴികളും തുറന്നിരിക്കും.
സുഗമമായ യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
#ummalquwain #sheikh #zayed #mosque #intersection #closure #starting #tomorrow