#minorsdriving | ലൈസൻസില്ലാതെ വാഹനമോടിച്ചു; ഒരാഴ്ചക്കിടെ പിടിയിലായത് 83 'കുട്ടി' ഡ്രൈവർമാർ

#minorsdriving | ലൈസൻസില്ലാതെ വാഹനമോടിച്ചു; ഒരാഴ്ചക്കിടെ പിടിയിലായത് 83 'കുട്ടി' ഡ്രൈവർമാർ
Jul 29, 2024 03:27 PM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com)പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് വർധിച്ചതോടെ നിരത്തുകളിൽ അപകട സാധ്യത വർധിച്ചതായി ട്രാഫിക്ക് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

ജൂലൈയിൽ മാത്രം, ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച 183 കൗമാരക്കാരെയാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. പ്രതിദിനം ശരാശരി 6 പ്രായപൂർത്തിയാകാത്തവർ.

റജിസ്റ്റർ ചെയ്ത കേസുകളെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഗതാഗത വകുപ്പിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ അറസ്റ്റിലായത് 83 'കുട്ടി'ഡ്രൈവർമാരാണ്.

ചെറിയ കാലയളവ് കണക്കിലെടുക്കുമ്പൊൾ ഇത് ഒരു വലിയ സംഖ്യയാണെന്നാണ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് റോഡ് ഉപയോക്താക്കൾക്ക് അപകടങ്ങൾക്കും കാരണമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ജൂലൈ ആദ്യവാരം തടവിലാക്കപ്പെട്ട പ്രായപൂർത്തിയാകാത്തവരുടെ എണ്ണം പതിനേഴും രണ്ടാം വാരം പതിനാലും ആയിരുന്നു എന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ഈ സംഖ്യയാണ് മൂന്നാം ആഴ്‌ചയിൽ 69ആയും അവസാനവാരത്തിൽ 83 ആയും ഉയർന്നത്.

#minors #driving #traffic #police #warns #risk #accident

Next TV

Related Stories
സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

Apr 7, 2025 08:15 PM

സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

പ്രസ്തുത ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി...

Read More >>
സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

Mar 22, 2025 09:07 PM

സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

പ്രത്യേക തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആറ് മാസത്തെ ശമ്പളം വരെയാണ് ബോണസായി...

Read More >>
ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

Mar 10, 2025 10:01 PM

ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

അക്കാദമിക് മേഖലകൾക്കപ്പുറം, സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും അവരെ...

Read More >>
പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

Mar 1, 2025 11:28 AM

പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

Read More >>
ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

Feb 24, 2025 12:22 PM

ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മാസപ്പിറ കണ്ടാല്‍ മാത്രമാണ് ഔഖാഫ്, മതകാര്യ മന്ത്രാലയം റമസാന്‍ വ്രതാരംഭം...

Read More >>
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
Top Stories