#angelofdeath | ‘മരണത്തിന്‍റെ മാലാഖ’യെ പിടികൂടി ദുബായ് പൊലീസ്; പ്രശംസിച്ച് ഡച്ച് പ്രധാനമന്ത്രി

#angelofdeath | ‘മരണത്തിന്‍റെ മാലാഖ’യെ പിടികൂടി ദുബായ് പൊലീസ്; പ്രശംസിച്ച് ഡച്ച് പ്രധാനമന്ത്രി
Jul 30, 2024 01:29 PM | By Jain Rosviya

ദുബായ്: (gcc.truevisionnews.com)'എയ്ഞ്ചൽസ് ഓഫ് ഡെത്ത്' (മരണത്തിന്‍റെ മാലാഖ) എന്ന ക്രിമിനൽ സംഘടനയുടെ തലവനായ ഡച്ച് പൗരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ഡച്ച് പൊലീസിന് കൈമാറി.

ഫൈസൽ താഗി(24) എന്ന കൊടുംകുറ്റവാളിയെയാണ് ദുബായ് പൊലീസ് സമർഥമായി പിടികൂടിയത്. ലഹരിമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രതിക്കെതിരെ രാജ്യാന്തര വാറണ്ട് ഉണ്ടായിരുന്നു.

കൊടുംകുറ്റവാളിയായ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം ഡച്ച് സർക്കാർ നടപ്പാക്കി വരികയായിരുന്നു. വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് യുഎഇയിലേക്ക് കടന്ന ഫൈസലിന്‍റെ പിതാവ് റിദുവാൻ താഗി 2019-ൽ ദുബായിൽ അറസ്റ്റിലായിരുന്നു.

നെതർലൻഡ്‌സിന്‍റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന റിദുവാൻ അന്ന് 'എയ്ഞ്ചൽസ് ഓഫ് ഡെത്തിന്‍റെ ' നേതാവായിരുന്നു. 

ഈ വർഷം ഫെബ്രുവരിയിൽ, റിദുവാൻ താഗിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

കൊലപാതകങ്ങളും കൊലപാത ശ്രമങ്ങളും ഉൾപ്പെടെ 300-ലധികം വ്യത്യസ്ത കുറ്റകൃത്യങ്ങൾക്ക് ഇയാളുടെ ക്രിമിനൽ സിൻഡിക്കേറ്റ് ഉത്തരവാദിയാണെന്ന് കരുതപ്പെടുന്നു.

ഇന്‍റർപോൾ അദ്ദേഹത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായും ലോകത്തിലെ ഏറ്റവും അക്രമാസക്തമായ സംഘത്തിന്‍റെ തലവനായുമായിട്ടാണ് വിലയിരുത്തുന്നത്.

അക്കാലത്ത്, ഡച്ച് അധികാരികൾ ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് 100,000 യൂറോ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് യുഎഇയുടെ സുരക്ഷാ സഹകരണത്തെ അഭിനന്ദിക്കുകയും ഫൈസലിനെ കൈമാറുന്നതിൽ ദുബായ് പൊലീസിന്‍റെ 'വിലപ്പെട്ട പങ്കിനെ' പ്രശംസിക്കുകയും ചെയ്തു.

#dubai #police #extradites #wanted #criminal #faisaal #taghi #netherlands

Next TV

Related Stories
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

Aug 30, 2024 11:16 AM

#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read More >>
#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

Aug 28, 2024 11:18 PM

#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ്...

Read More >>
#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

Aug 23, 2024 04:23 PM

#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനുള്ള വഴികൾ കൂടുതൽ എളുപ്പമാവുകയും...

Read More >>
#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

Aug 23, 2024 09:10 AM

#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

ക​ല കു​വൈ​ത്തി​ന്റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വ​യ​നാ​ടി​നാ​യ് കൈ​കോ​ർ​ക്കാം’ കാ​മ്പ​യി​ൻ...

Read More >>
#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

Aug 22, 2024 08:59 PM

#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ...

Read More >>
Top Stories

News Roundup