#fireincidentprevention | യൂത്ത് ഇന്ത്യ കുവൈത്ത് ഫയർ സേഫ്റ്റി ബോധവൽകരണം സംഘടിപ്പിക്കും

#fireincidentprevention | യൂത്ത് ഇന്ത്യ കുവൈത്ത് ഫയർ സേഫ്റ്റി ബോധവൽകരണം സംഘടിപ്പിക്കും
Jul 30, 2024 01:54 PM | By Jain Rosviya

കുവൈത്ത് സിറ്റി:(gcc.truevisionnews.com)കുവൈത്തിൽ അടുത്തിടെ വർധിച്ചുവരുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ, പ്രവാസി സമൂഹത്തിൽ സുരക്ഷാ ബോധവൽക്കരണം നടത്തുന്നതിനായി യൂത്ത് ഇന്ത്യ കുവൈത്ത് ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണം സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 2 വെള്ളിയാഴ്ച ഖൈതാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിൽ ഫയർ ആൻഡ് സേഫ്റ്റി ട്രെയിനിങ്, പ്രതിസന്ധി സമയത്തെ സംയമനം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കും.

ഫൈവ് എം ഇന്‍റർനാഷനൽ, ഗ്രാൻഡ് ഹൈപ്പർ, കാലിക്കറ്റ് ലൈവ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്‍റ് സിജിൽ ഖാനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കൂടാതെ വാട്സ്ആപ് മുഖേന സുരക്ഷാ മാർഗ നിർദേശങ്ങൾ പ്രവാസി സമൂഹത്തിലെത്തിക്കുമെന്നും വർഷം തോറും ഇത്തരം സുരക്ഷാ ട്രെയിനിങ് പരിപാടികൾ നടത്താൻ പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു.

കെഐജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹശീബ് പി, യൂത്ത് ഇന്ത്യ ട്രഷറർ അഖീൽ ഇസ്‌ഹാഖ്‌, പ്രോഗ്രാം കൺവീനർ റമീസ് എം.പി, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹനാസ് മുസ്തഫ, മുഖസിത്ത്, മുഹമ്മദ്‌ യാസിർ, ഗ്രാൻഡ് ഹൈപ്പർ റിജിനൽ ഡയറക്ടർ അയ്യൂബ് കേചേരി ഫൈവ് എം ഇന്‍റർനാഷനൽ പ്രതിനിധി ബിനാസ്, ജാസിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കടുത്തു.

#youth #india #kuwait #awareness #fire #incident #prevention

Next TV

Related Stories
സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

Apr 7, 2025 08:15 PM

സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

പ്രസ്തുത ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി...

Read More >>
സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

Mar 22, 2025 09:07 PM

സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

പ്രത്യേക തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആറ് മാസത്തെ ശമ്പളം വരെയാണ് ബോണസായി...

Read More >>
ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

Mar 10, 2025 10:01 PM

ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

അക്കാദമിക് മേഖലകൾക്കപ്പുറം, സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും അവരെ...

Read More >>
പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

Mar 1, 2025 11:28 AM

പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

Read More >>
ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

Feb 24, 2025 12:22 PM

ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മാസപ്പിറ കണ്ടാല്‍ മാത്രമാണ് ഔഖാഫ്, മതകാര്യ മന്ത്രാലയം റമസാന്‍ വ്രതാരംഭം...

Read More >>
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
Top Stories