കുവൈത്ത് സിറ്റി :(gcc.truevisionnews.com)കേരള ജനതയെ ഞെട്ടിച്ചു കൊണ്ട് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ സമാനതകൾ ഇല്ലാത്ത ദുരന്തമാണ് എന്ന് കുവൈത്ത് വയനാട് അസോസിയേഷൻ.
നഷ്ടപ്പെട്ട ജീവനുകൾക്ക് ആദരാഞ്ജലികൾ.
പാർപ്പിടവും ഭൂമിയും നഷ്ടമായ് അഭയാർഥികൾ ആയവരെ എല്ലാം സാധ്യമായ രീതിയിലും ചേർത്ത് പിടിക്കാൻ കുവൈത്ത് വയനാട് അസോസിയേഷൻ പ്രതിഞ്ജാബദ്ധമാണെന്ന് പ്രസിഡന്റ് ജിനേഷ് ജോസ് അറിയിച്ചു.
പ്രവാസികൾ ധാരാളം ഉള്ള മേഖലയാണ് ദുരന്ത മേഖല.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സപ്പോർട്ട് നൽകാൻ നാട്ടിൽ അവധിയിൽ ഉള്ള സംഘടനാ രക്ഷാധികാരി ബാബുജി ബത്തേരി, മുൻ പ്രസിഡന്റ് റോയ് മാത്യു, വൈസ് പ്രസിഡന്റ് മിനി കൃഷ്ണ എന്നിവർ അടക്കമുള്ളവരുമായ് ബന്ധപ്പെടുകയാണെന്നും കെഡബ്യുഎ സെക്രട്ടറി മെനീഷ് വാസ് അറിയിച്ചു.
#kwa #declares #support #victims #wayanad #landslide