---
title: "നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു "
english_title: "A woman from Nadapuram died of shock in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/22849/a-woman-from-nadapuram-died-of-shock-in-doha"
published_at: "2022-01-27T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f215bd7a481_death.jpg"
keywords: []
---

# നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു 

> **Lead Summary:** **ദോഹ :** കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ താമസ സ്ഥലത്ത് കുളിമുറിയിൽ ഷോക്കേറ്റ് മരിച്ചു.നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർആണ് മരിച്ചത്.

## Article Content

**ദോഹ :** കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ താമസ സ്ഥലത്ത് കുളിമുറിയിൽ ഷോക്കേറ്റ് മരിച്ചു.നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർആണ് മരിച്ചത്.

ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു.

കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.തുടർനടപടികൾക്കായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/22849/a-woman-from-nadapuram-died-of-shock-in-doha)