#Airport | പറഞ്ഞതിലും നേരത്തേ നോർത്തേൺ റൺവേ തുറന്ന് അബുദാബി സായിദ് വിമാനത്താവളം

 #Airport |  പറഞ്ഞതിലും നേരത്തേ നോർത്തേൺ റൺവേ തുറന്ന് അബുദാബി സായിദ് വിമാനത്താവളം
Sep 30, 2024 07:52 AM | By ADITHYA. NP

അബുദാബി: (gcc.truevisionnews.com)സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നോർത്തേൺ റൺവേ പ്രഖ്യാപിത സമയത്തെക്കാൾ നേരത്തെ തുറന്നു. വിമാന സർവീസുകളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നവീകരണം.

2.1 ലക്ഷം ടൺ കീൽ ഉപയോഗിച്ച് റൺവേ ദൃഢപ്പെടുത്തുകയും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുകയും നൂതന ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനം സജ്ജമാക്കുകയും എയർഫീൽഡ് ലൈറ്റുകൾ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്തെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.

വിമാന സർവീസുകളിലെ വർധന ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് അബുദാബി എയർപോർട്ട് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി പറഞ്ഞു.

സൗകര്യം കൂടിയതനുസരിച്ച് വിമാന സർവീസുകളുടെ എണ്ണം കൂടുമെന്നും പറഞ്ഞു. ഈ വർഷം ആദ്യ 6 മാസത്തിനിടെ അബുദാബിയിലെ വിമാന യാത്രക്കാരുടെ എണ്ണം 33.8% വർധിച്ചിരുന്നു.

2023ൽ 2.24 കോടി യാത്രക്കാരാണ് അബുദാബി വിമാനത്താവളം വഴി യാത്രചെയ്തത്. മുൻ വർഷത്തെക്കാൾ 27.8% വർധന. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ (32 ലക്ഷം) അബുദാബിയിൽ എത്തിയത്.

ടിഞ്ഞാറൻ യൂറോപ്പ് 19 ലക്ഷം, ഏഷ്യ 17 ലക്ഷം, ജിസിസി രാജ്യക്കാർ 16 ലക്ഷം, കിഴക്കൻ ഏഷ്യ 8.2 ലക്ഷം എന്നിങ്ങനെയാണ് മറ്റു മേഖലകളിൽനിന്നുള്ള എണ്ണം.

#Abu #Dhabi #Zayed #Airport #opens #northern #runway #earlier #than #said

Next TV

Related Stories
#price | വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ

Sep 30, 2024 01:42 PM

#price | വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ

കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍ കുറച്ച്...

Read More >>
#FIREFORCE | താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്

Sep 29, 2024 05:45 PM

#FIREFORCE | താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്

കെട്ടിടങ്ങളെ ഫയര്‍ഫോഴ്‌സ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുത്തുന്ന പ്രധാന പദ്ധതി ഡിസംബറോടെ നടപ്പിലാക്കുമെന്നും മേജര്‍ ജനറല്‍...

Read More >>
#riceprice | കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ

Sep 29, 2024 05:30 PM

#riceprice | കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ

ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി...

Read More >>
#inspection | ഹ​വ​ല്ലി​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

Sep 29, 2024 04:01 PM

#inspection | ഹ​വ​ല്ലി​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ...

Read More >>
Top Stories

News Roundup

Entertainment News