#amnesty | പൊതുമാപ്പിൽ മടങ്ങുന്നവർക്ക് ഏകീകൃത നമ്പർ

#amnesty | പൊതുമാപ്പിൽ മടങ്ങുന്നവർക്ക് ഏകീകൃത നമ്പർ
Oct 7, 2024 04:32 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ.

ഇവർക്ക് പിഴ കൂടാതെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വിശദീകരിച്ചു.

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ സൃഷ്ടിക്കും. പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള താൽക്കാലിക യുഐഡി നമ്പറാണിത്. ഈ നമ്പർ വച്ചാണ് അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുക.

പിഴയിൽ ഇളവിന് അപേക്ഷിക്കുന്നതിനും രാജ്യം വിടാനുള്ള എക്സിറ്റ് പാസ് ലഭിക്കുന്നതിനും താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരാനും ഇത് അനിവാര്യമാണ്.

ഔട്പാസ് ഉപയോഗിച്ച് സ്മാർട്ട് സിസ്റ്റം വഴി അപേക്ഷ നൽകിയാൽ പിഴ ഒഴിവാക്കി എക്സിറ്റ് പെർമിറ്റ് എടുത്ത് രാജ്യം വിടാം. രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യമൊരുക്കും.

നിലവിലുള്ള സ്പോൺസർഷിപ് തുടരാനോ പുതിയ സ്പോൺസർഷിപ്പിലേക്ക് മാറാനോ അവസരമുണ്ട്. ഈ അപേക്ഷ പരിഗണിച്ചാൽ ഇതുവരെയുള്ള പിഴ ഇളവ് ചെയ്യും. പൊതുമാപ്പ് അവസാനിക്കാൻ ഇനി 3 ആഴ്ച മാത്രമാണുള്ളത്.

നിയമലംഘകർ എത്രയും വേഗം അവസരം പ്രയോജനപ്പെടുത്തണമെന്ന് ഐസിപി ആവശ്യപ്പെട്ടു.

ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താൻ ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ ഓൺലൈൻ വഴി അപേക്ഷിച്ച് ലഭിക്കുന്ന തീയതിയിൽ ഹാജരായാൽ മതിയെന്നും അറിയിച്ചു.

വീസ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, യുഎഇയിൽ ജനിച്ച് നിയമലംഘകരായി കഴിയുന്നവർ എന്നിവർക്കാണ് പൊതുമാപ്പ് ഉപയോഗിക്കാനാവുക.

#Uniform #number #amnesty #returnees

Next TV

Related Stories
#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Oct 7, 2024 08:12 PM

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഭാര്യ സുസന്‍ റോയ്(ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപിക). മകന്‍ ഏബ്രഹാം ജീവന്‍ റോയ്...

Read More >>
#death | ഹൃദയാഘാതം; സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരൻ ഖത്തറിൽ അന്തരിച്ചു

Oct 7, 2024 08:06 PM

#death | ഹൃദയാഘാതം; സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരൻ ഖത്തറിൽ അന്തരിച്ചു

ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്. പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം...

Read More >>
#fine | ദുബായിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴ

Oct 7, 2024 04:13 PM

#fine | ദുബായിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴ

യാത്രയ്ക്കു മുൻപ് വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ...

Read More >>
#death | കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Oct 7, 2024 01:38 PM

#death | കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

സഹോദരങ്ങള്‍: ഒ. അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അശ്‌റഫ്, മെഗതി മന്‍സൂര്‍, കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാല്‍ വഹീദ, പരേതനായ മമ്മുദു. കബറടക്കം...

Read More >>
#rain | അബുദാബിയിൽ ഇന്നു മുതൽ മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Oct 7, 2024 12:11 PM

#rain | അബുദാബിയിൽ ഇന്നു മുതൽ മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അൽഐൻ, അൽദഫ്ര മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ ഫുജൈറയിലെ മുർബാദ്, മൈദാബ് പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തോടെ മഴ...

Read More >>
Top Stories