#petroltankexploded | വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി സൗദിയിൽ മരിച്ചു

#petroltankexploded | വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി സൗദിയിൽ മരിച്ചു
Oct 27, 2024 07:38 AM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദിയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. അപകടത്തിൽ യു.പി സ്വദേശിക്ക്​ പരിക്കേറ്റു.

​ സമീപം അൽഖർജിൽ മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്.

അൽഖർജ് സനാഇയ്യയിൽ അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറി​െൻറ പെട്രോൾ ടാങ്ക് വെൽഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും ഉടൻതന്നെ അൽഖർജ് കിങ്​ ഖാലിദ് ആശുപത്രിയിൽ എത്തിച്ചു.

അവിടെ നിന്ന്​ റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചെങ്കിലും ശരത്കുമാറി​െൻറ ജീവൻ രക്ഷിക്കാനായില്ല. യു.പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

2019ൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ശരത്കുമാർ സ്പോൺസറുടെ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടിൽനിന്ന്​ അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശിൽപ ശശാങ്കൻ റിയാദിൽ നഴ്സായി ജോലി ചെയ്യുന്നുണ്ട്.

ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കേളി ജീവകാരുണ്യ വിഭാഗം പെട്ടെന്ന് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിക്കുകയും തുടർന്ന് റോഡ് മാർഗം വീട്ടിൽ എത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്​തു.

#native #Mahi #died #SaudiArabia #petroltankexploded #during #welding

Next TV

Related Stories
#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

Oct 26, 2024 08:19 PM

#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന (എഎംഎൽപിഎസ് ക്ലാരി...

Read More >>
#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

Oct 26, 2024 08:15 PM

#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

ഈ വിഡിയോയുടെ അടിസ്ഥാനത്തിൽ അഹ്മദി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Read More >>
#Missingcase | ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ

Oct 26, 2024 03:22 PM

#Missingcase | ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ

വ‍്യാഴാഴ്ച ഉച്ച മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ്...

Read More >>
#death | അബുദാബി മാലിന്യ ടാങ്ക് അപകടം:  ഒരു മലയാളിയുടെ  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Oct 26, 2024 03:07 PM

#death | അബുദാബി മാലിന്യ ടാങ്ക് അപകടം: ഒരു മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലിൽ സി.പി.രാജകുമാരന്റെ മൃതദേഹമാണ് ഇന്നു രാവിലെ നാട്ടിൽ...

Read More >>
#Drivinglicense | 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ

Oct 26, 2024 02:03 PM

#Drivinglicense | 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ

80 കിലോ മീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതില്‍ നിന്നും കാല്‍ നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍...

Read More >>
#Strictlaw | യുഎഇയിൽ അടുത്ത വർഷം മുതൽ കർശന നിയമം; അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ പിഴയും ശിക്ഷയും

Oct 26, 2024 08:01 AM

#Strictlaw | യുഎഇയിൽ അടുത്ത വർഷം മുതൽ കർശന നിയമം; അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ പിഴയും ശിക്ഷയും

ജയിൽ ശിക്ഷയും പിഴയും ഒരുമിച്ചോ ഏതെങ്കിലും ഒന്നു മാത്രമായോ ലഭിക്കാനും ഇടയുണ്ടെന്ന് അധികൃതർ...

Read More >>
Top Stories










News Roundup