#action | അമാന്യമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; നടപടിയെടുത്ത് സൗദി അധികൃതർ

#action | അമാന്യമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; നടപടിയെടുത്ത് സൗദി അധികൃതർ
Nov 11, 2024 08:14 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സോഷ്യല്‍ മീഡിയയില്‍ മാന്യമല്ലാത്ത വീഡിയോകള്‍ പോസ്റ്റ് ചെയ്തെന്ന കുറ്റത്തിന് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ സൗദിയില്‍ പിടിയില്‍.

അമാന്യമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.

പ്രായമായ രോഗികളെ നിര്‍ബന്ധിച്ച് കയ്യില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോകളും ഇതിലുണ്ട്. റിയാദ്, ജിസാന്‍, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രൊഫഷണല്‍ നിലവാരവും ആരോഗ്യ മാനദണ്ഡങ്ങളും ലംഘിക്കുന്ന പ്രവൃത്തികളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

ഇവര്‍ പങ്കുവെച്ച വീഡിയോകളില്‍ മോശമായ പെരുമാറ്റം മാത്രമല്ല മെഡിക്കല്‍ പ്രൊഫഷന്‍റെ നൈതികത ലംഘിക്കുന്നതായും കണ്ടെത്തി.

അസഭ്യമായ ഭാഷ, അപമര്യാദ, രോഗികളോട് മോശമായി പെരുമാറുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളും വീഡിയോകളില്‍ കണ്ടെത്തി. നിയമലംഘനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും.

ഇവരുടെ പ്രൊഫഷണല്‍ ലൈസന്‍സ് വരെ റദ്ദാക്കിയേക്കാം. പൊതുധാര്‍മ്മികതക്കും മൂല്യങ്ങള്‍ക്കും എതിരായുള്ള ഉള്ളടക്കങ്ങള്‍ക്ക് സൗദി അറേബ്യയിലെ ആന്‍റി സൈബര്‍ക്രൈം ലോ പ്രകാരം 5 വര്‍ഷം വരെ തടവും 3 മില്യന്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.

#Indecent #videos #shared #socialmedia #Saudiauthorities #action

Next TV

Related Stories
#death | ന്യുമോണിയ ബാധിച്ച് ഉംറ തീർത്ഥാടക മദീനയിൽ അന്തരിച്ചു

Nov 14, 2024 07:55 AM

#death | ന്യുമോണിയ ബാധിച്ച് ഉംറ തീർത്ഥാടക മദീനയിൽ അന്തരിച്ചു

നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകർ...

Read More >>
#founddead | മലയാളി ദമ്പതികൾ സൗദിയിൽ മരിച്ച നിലയിൽ

Nov 13, 2024 10:08 PM

#founddead | മലയാളി ദമ്പതികൾ സൗദിയിൽ മരിച്ച നിലയിൽ

ശരത്തിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ്...

Read More >>
#death | പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Nov 13, 2024 09:41 PM

#death | പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

റുവൈസിൽ താമസക്കാരനായ അരിക്കുംപുറത്ത് മുഹമ്മദ് മുസ്ത്ഥഫ (54) ആണ്...

Read More >>
#bodyfound | അ​സ്ക​റി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഏ​ഷ്യ​ൻ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Nov 13, 2024 04:50 PM

#bodyfound | അ​സ്ക​റി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഏ​ഷ്യ​ൻ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​വ​രോ​ടൊ​പ്പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട മ​റ്റൊ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക്...

Read More >>
#missing | സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

Nov 13, 2024 02:05 PM

#missing | സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പ​ല​യി​ട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും മാ​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ...

Read More >>
#DEATH | അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി അ​ജ്മാ​നി​ൽ അന്തരിച്ചു

Nov 13, 2024 02:01 PM

#DEATH | അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി അ​ജ്മാ​നി​ൽ അന്തരിച്ചു

പ​നി ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ജ്മാ​ൻ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് മ​ര​ണം...

Read More >>
Top Stories










News Roundup