അബുദാബി : (gcc.truevisionnews.com) യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം.
150 യുക്രെയ്ൻ തടവുകാരെ റഷ്യയും 150 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറി.
ഇതുൾപ്പെടെ യുഎഇയുടെ ഇടപെടലിലൂടെ വിവിധ ഘട്ടങ്ങളിലായി മൊത്തം 2,484 തടവുകാർക്കാണ് മോചനം ലഭിച്ചത്.
മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ച ഇരുരാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. റഷ്യ-യുക്രെയ്ൻ പ്രശ്നം അവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കാനുള്ള ശ്രമം തുടരുമെന്നും പറഞ്ഞു.
#UAE #intervenes #frees #300 #prisoners #war #Russia #Ukraine #prisons