കോഴിക്കോട് സ്വദേശി സൗദിയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

കോഴിക്കോട് സ്വദേശി സൗദിയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
Apr 25, 2025 10:16 AM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ റോഡിലെ ഗൾഫ് പാലസിന് സമീപം നിർമാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിയുടെ ഭാഗമായി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലെത്തിയ അബ്ദുൽ റസാഖ് അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നും വഴുതി വീഴുകയായിരുന്നു.

പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുള്ള കോയയുടെയും, പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു.

മക്കൾ: അബ്ദുള്ള (റിയാദ്), ഹസ്ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്‌), അഫ്നാൻ (യു. എസ്), മരുമക്കൾ: പുതിയ മാളിയേക്കൽ യാസ്സർ (റിയാദ് ), ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്. സഹോദരങ്ങൾ : പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.

ഖബറടക്കം സമയം പിന്നീട് അറിയിക്കുമെന്നും നിയമ നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ്.

#Kozhikode #native #dies #falling #building #SaudiArabia

Next TV

Related Stories
കണ്ണൂർ സ്വദേശി ദമ്മാമിൽ അന്തരിച്ചു

Apr 25, 2025 08:51 PM

കണ്ണൂർ സ്വദേശി ദമ്മാമിൽ അന്തരിച്ചു

പിതാവ്: പരേതനായ മൊയ്തീൻകുട്ടി...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 25, 2025 08:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ബർക്കയിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി...

Read More >>
മലയാളി വിദ്യാർഥി അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു

Apr 25, 2025 08:42 PM

മലയാളി വിദ്യാർഥി അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു

ഗുരുതര പരുക്കേറ്റ അലക്സിനെ അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബുദാബി മുറൂറിലെ ഇന്ത്യൻ സ്കൂളിൽ 12-ാം പരീക്ഷ...

Read More >>
മലയാളികൾക്ക് വീണ്ടും ഭാഗ്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനപ്പെരുമഴ

Apr 25, 2025 08:39 PM

മലയാളികൾക്ക് വീണ്ടും ഭാഗ്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനപ്പെരുമഴ

നാലംഗ സംഘത്തോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരണം എന്നതാണ് ആദ്യം ചെയ്യുക എന്ന് റബിഉൽ ഹസൻ...

Read More >>
റിയാദിലെ താമസസ്ഥലത്ത് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Apr 25, 2025 04:55 PM

റിയാദിലെ താമസസ്ഥലത്ത് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി...

Read More >>
ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

Apr 25, 2025 12:22 PM

ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും...

Read More >>
Top Stories










News Roundup