വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രം, കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ മരിച്ചു

വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രം, കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ മരിച്ചു
Apr 26, 2025 07:51 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ നിന്ന്‌ നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി അന്തരിച്ചു. എറണാകുളം ഫോർട്ട്‌ കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ്‌ ബെന്നി (32) ആണ് മരിച്ചത്. വിമാനത്തിൽ വെച്ച്‌ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്‌ മരണപ്പെടുകയായിരുന്നു.

മൃതദേഹം ഇപ്പോൾ മുംബൈയിലാണുള്ളത്‌. കുവൈത്ത് സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ജീവനക്കാരനുമായിരുന്നു. ഭാര്യ ആൻസി സാമുവേൽ.

2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്കാരം പിന്നീട്‌ ഫോർട്ട്‌ കൊച്ചി സെന്റ്‌ പീറ്റേഴ്സ്‌ & സെന്റ്‌ പോൾസ്‌ പള്ളിയിൽ.

sixmonths getting married youngMalayali died returninghome Kuwait

Next TV

Related Stories
കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം

Jun 1, 2025 08:46 PM

കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം

രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക്...

Read More >>
ഹൃദയാഘാതം:  ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

May 31, 2025 09:36 PM

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ...

Read More >>
Top Stories










News Roundup