May 7, 2025 08:45 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 329 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന സംഭവത്തിൽ, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരം കുവൈത്ത് മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.

താമസ നിയമങ്ങൾ ലംഘിച്ചവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും. മറ്റുള്ളവർ ലഹരി, മദ്യ ഉപയോഗവും കടത്തുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.

നാടുകടത്തപ്പെട്ടവർക്ക് ടിക്കറ്റ് എടുത്ത് നൽകാൻ സ്പോൺസർമാരെയാണ് ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയത്. ഇത് അനുസരിക്കാത്ത സ്പോൺസർമാരുള്ളവരെയും നാടുകടത്തിയിട്ടുണ്ട്. ഇവരുടെ സ്പോൺസറിൽ നിന്ന് പിന്നീട് ഇതിനുള്ള പണം ഈടാക്കും.



Kuwait deports expatriates including women single day

Next TV

Top Stories










News Roundup