കുവൈത്ത് സിറ്റി: (gcc.truevisionnews.com) ജഹ്റയിൽ രണ്ട് വാഹനങ്ങളിൽ തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ജഹ്റ ഫയർ ഡിപ്പാർട്ട്മെന്റ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
കാര്യമായ പരിക്കുകളൊന്നുമില്ലാതെ വൈകാതെ തീ അണച്ചതായി ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ വാഹനങ്ങൾ പൂർണമായും നശിച്ചു.താപനില ഉയർന്നതോടെ വാഹനങ്ങളിൽ തീപിടിക്കാനുള്ള സാധ്യത ഏറെയാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
Two vehicles catch fire Jahra