ദുബൈ: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവും 'ചന്ദ്രിക' മുന്‍ ചീഫ് എഡിറ്ററുമായ സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന 'സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം' ഒക്‌ടോബര്‍ 26ന് ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ ഒരുക്കുന്ന പ്രൗഢ ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപിക്ക് സമ്മാനിക്കും.
ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍ തുടങ്ങിയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം 'സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാര'ത്തിന്റെ ചീഫ് ജൂറി ഡോ. പി.എ ഇബ്രാഹിം ഹാജി നിര്‍വഹിച്ചു.
ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മൊയ്തീന്‍ കോയ ഹാജി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.പി മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല, തെക്കയില്‍ മുഹമ്മദ്, മൂസ കൊയമ്പ്രം, ഹംസ കാവില്‍, മജീദ് കൂനഞ്ചേരി, അഹമ്മദ് ബിച്ചി, അഷ്‌റഫ് ചമ്പോളി എന്നിവര്‍ പങ്കെടുത്തു.
CH National Service Award: Brochure released