സന്തോഷ് ശിവന് യുഎഇ ഗോള്‍ഡന്‍ വിസ

 സന്തോഷ് ശിവന്  യുഎഇ ഗോള്‍ഡന്‍ വിസ
Oct 14, 2021 09:47 PM | By Kavya N

ദുബൈ: സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സര്‍ക്കാരിന്റെ അതിഥിയായി എത്തിയ അദ്ദേഹം ഒമര്‍ അബ്ദുല്ല അല്‍ ദര്‍മക്കിയില്‍ നിന്നാണ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. മലയാളമടക്കം വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച സന്തോഷ് ശിവന്‍ ബോളിവുഡിലും ഹോളിവുഡിലും സജീവമാണ്.

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.

UAE Golden Visa for Santosh Sivan

Next TV

Related Stories
#MuscatNightsFestival | ഇ​നി 30 സു​ന്ദ​ര​രാ​വു​ക​ൾ; മ​സ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലി​ന് വ​ർ​ണാ​ഭ തു​ട​ക്കം

Dec 24, 2024 01:55 PM

#MuscatNightsFestival | ഇ​നി 30 സു​ന്ദ​ര​രാ​വു​ക​ൾ; മ​സ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലി​ന് വ​ർ​ണാ​ഭ തു​ട​ക്കം

പ​ര​മ്പ​രാ​ഗ​ത​മാ​യു​ള്ള സ്വ​ദേ​ശി​ക​ളു​ടെ ജീ​വി​ത രീ​തി​ക​ള്‍, ആ​ഘോ​ഷ​ങ്ങ​ള്‍, ആ​സ്വാ​ദ​ന​ങ്ങ​ള്‍ എ​ന്നി​യു​ടെ​യെ​ല്ലാം പ്ര​ദ​ര്‍ശ​നം...

Read More >>
#QatarnternationalArtFestival | ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവൽ; സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരിയും

Dec 7, 2024 09:19 PM

#QatarnternationalArtFestival | ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവൽ; സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരിയും

ലോക വേദികളി​ൽ ശ്രദ്ധിക്കപ്പെട്ട ഷാബിജ രണ്ടാം തവണയാണ് ഖിയാഫിൽ എത്തുന്നത്. നാലു ചിത്രങ്ങളാണ്​ ഖിയാഫിൽ...

Read More >>
#ShoppingFestival | വിസ്മയ കാഴ്ചകൾ, കൈനിറയെ സമ്മാനങ്ങൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം

Dec 6, 2024 04:51 PM

#ShoppingFestival | വിസ്മയ കാഴ്ചകൾ, കൈനിറയെ സമ്മാനങ്ങൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം

ഡിഎസ്എഫിനോട് അനുബന്ധിച്ച് ദുബായിൽ പുതുവർഷാഘോഷ പരിപാടികളും...

Read More >>
#khalidbinabdullah | ‘സൗ​ദി വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​മാ​ണ്​ ഒ​ളി​മ്പി​ക്​​സും –ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ല്ല

Jul 28, 2024 01:12 PM

#khalidbinabdullah | ‘സൗ​ദി വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​മാ​ണ്​ ഒ​ളി​മ്പി​ക്​​സും –ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ല്ല

കാ​യി​ക​രം​ഗ​ത്ത്​ മി​ക​വ് കൈ​വ​രി​ക്കു​ന്ന​തും രാ​ജ്യ​ത്തെ യു​വ​ജ​ന​ത​ക്കാ​യി ഊ​ർ​ജ​സ്വ​ല​മാ​യ ഒ​രു കാ​യി​ക മേ​ഖ​ല...

Read More >>
Top Stories