വന്‍തോതില്‍ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

വന്‍തോതില്‍ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
Sep 19, 2022 04:54 PM | By Susmitha Surendran

കുവൈത്ത് സിറ്റി: വന്‍തോതില്‍ ലഹരിമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേരെ കുവൈത്തില്‍ പിടികൂടി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. 30 ലക്ഷം കുവൈത്തി ദിനാര്‍ വിപണി വില വരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.

ഒരു ടണ്ണില്‍ കൂടുതല്‍ ലിറിക്ക ഗുളികകള്‍, 35 കിലോ രാസവസ്തു, 18 കിലോ ഷാബു, രണ്ടു കിലോ ഹാഷിഷ്, ഒരു കിലോ ലിറിക്ക പൗഡര്‍, മൂന്ന് കിലോ കഞ്ചാവ്, 2000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്. ആയുധങ്ങളും പിടികൂടിയ വസ്തുക്കളില്‍പ്പെടുന്നു.

രണ്ട് തോക്കുകള്‍, നാല് പിസ്റ്റള്‍ ഇനത്തില്‍പ്പെട്ട തോക്കുകളും ഇവയില്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതര്‍ അറിയിച്ചു. നാര്‍കോട്ടിക് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇതിലാണ് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്.

രാജ്യത്തേക്ക് നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം അധികൃതര്‍ തടഞ്ഞിരുന്നു. ഒരു മില്യന്‍ ഗുളികകളാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് ഇവ പിടികൂടിയത്.

ലഹരി ഗുളികകള്‍ പിടികൂടാന്‍ ലബനീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മുന്തിരി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.

Two persons arrested with large quantity of drugs and weapons

Next TV

Related Stories
#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക്  കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ  കെഎംസിസി

May 8, 2024 08:50 PM

#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ കെഎംസിസി

ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി...

Read More >>
#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

May 8, 2024 07:36 PM

#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

ഏതാനും ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നത്....

Read More >>
#richestcountry |ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

May 8, 2024 07:15 PM

#richestcountry |ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

കൊവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ...

Read More >>
#accident | സൗദിയിലെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

May 8, 2024 06:18 PM

#accident | സൗദിയിലെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം...

Read More >>
#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി  ഖത്തറിൽ മരിച്ചു

May 8, 2024 04:33 PM

#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

ബന്ധുക്കൾ വിസ ഏജൻറിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്​ സംഘത്തെ...

Read More >>
#sandstorm | യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്; മഴയ്ക്കും സാധ്യത

May 8, 2024 04:26 PM

#sandstorm | യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്; മഴയ്ക്കും സാധ്യത

ശനിയാഴ്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ ആയി...

Read More >>
Top Stories