---
title: "കടല്‍ മാര്‍ഗം ലഹരിമരുന്ന് കടത്താന്‍ ശ്രമം; പ്രതികള്‍ തീരസംരക്ഷണ സേനയുടെ പിടിയില്‍"
english_title: "Attempt to smuggle drugs by sea; The accused are in the custody of the Coast Guard"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/70726/attempt-to-smuggle-drugs-by-sea-the-accused-are-in-the-custody-of-the-coast-guard"
published_at: "2022-09-25T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633074f13d1e7_drugs.jpg"
keywords: []
---

# കടല്‍ മാര്‍ഗം ലഹരിമരുന്ന് കടത്താന്‍ ശ്രമം; പ്രതികള്‍ തീരസംരക്ഷണ സേനയുടെ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി:** സമുദ്രമാര്‍ഗം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തീരസംരക്ഷണ സേന ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.

## Article Content

**കുവൈത്ത് സിറ്റി:** സമുദ്രമാര്‍ഗം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തീരസംരക്ഷണ സേന ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.

അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ലഹരിമരുന്ന് കടലിന് അടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മാരിറ്റൈം സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ലഹരിമരുന്ന് തിരിച്ചെടുക്കാനായി വിദേശത്ത് നിന്ന് ബോട്ടിലെത്തിയ പ്രതികളെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. 49തരം വിവിധ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്.

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/70726/attempt-to-smuggle-drugs-by-sea-the-accused-are-in-the-custody-of-the-coast-guard)