സൗദിയിൽ മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍

സൗദിയിൽ മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍
Oct 1, 2022 06:10 PM | By Vyshnavy Rajan

റിയാദ് : സൗദി അറേബ്യയില്‍ സ്വന്തം മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിലാണ് സംഭവം. എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച 41കാരനായ പേരമകനാണ് അറസ്റ്റിലായത്.

മുത്തശ്ശിയും പേരമകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുത്തശ്ശിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പേരമകനാണ് ഫോണെടുത്തിരുന്നത്. മുത്തശ്ശി ഉറങ്ങുകയാണെന്നാണ് ബന്ധുക്കളോട് ഇയാള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ പലതവണ ഇത് ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ ബന്ധുക്കളില്‍ ഒരാള്‍ മുത്തശ്ശിയുടെ വിവരം അന്വേഷിച്ച് വീട്ടിലെത്തി. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇയാള്‍ സുരക്ഷാ വകുപ്പുകളെ വിവരം അറിയിക്കുകയായിരുന്നു.

സുരക്ഷാ വകുപ്പുകളെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ യുവാവിനെ വീട്ടിനുള്ളില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടിലെ ഫ്രീസറില്‍ മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പിടികൂടുമ്പോള്‍ മാനസിക നില തകരാറിലായ നിലയിലായിരുന്നു ഇയാളെന്ന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിനെ സുരക്ഷാ വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്യുകയാണ്.

A young man was arrested for keeping his grandmother's body in his fridge in Saudi Arabia

Next TV

Related Stories
#onlinefraud | ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

Mar 4, 2024 08:05 PM

#onlinefraud | ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ്...

Read More >>
#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

Mar 3, 2024 05:27 PM

#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

തിങ്കളാഴ്​ച രാവിലെ ഏഴിന് ശിവപുരം മഹല്ല്​ ജുമാമസ്​ജിദിലാണ്​...

Read More >>
#Death | രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

Mar 3, 2024 03:40 PM

#Death | രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് അടുത്തുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം ഹൃദയാഘാതം...

Read More >>
#heavyrain | ശ​ക്ത​മാ​യ മ​ഴ; ദുബൈയിൽ മു​ന്ന​റി​യി​പ്പു​മാ​യി​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

Mar 3, 2024 12:02 PM

#heavyrain | ശ​ക്ത​മാ​യ മ​ഴ; ദുബൈയിൽ മു​ന്ന​റി​യി​പ്പു​മാ​യി​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തെ​ക്ക്​ ഭാ​ഗ​ത്ത്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യും. ഇ​തേ സ​മ​യം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നും...

Read More >>
#heartattack | ഹൃദയാഘാതം ; പ്രവാസി ഒമാനിൽ അന്തരിച്ചു

Mar 3, 2024 11:35 AM

#heartattack | ഹൃദയാഘാതം ; പ്രവാസി ഒമാനിൽ അന്തരിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് ജനറൽ മാനേജരായിരുന്ന...

Read More >>
#dead | ഷാർജയിൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ്​ മ​രി​ച്ചു

Mar 3, 2024 11:28 AM

#dead | ഷാർജയിൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ്​ മ​രി​ച്ചു

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​സി​ത്ത്​ ഉ​മ്മു​ൽ ഖു​വൈ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ...

Read More >>
Top Stories

Entertainment News