പുതുവര്‍ഷം; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

പുതുവര്‍ഷം; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു
Nov 24, 2022 08:26 PM | By Susmitha Surendran

കുവൈത്ത് സിറ്റി: പുതുവര്‍ഷം പ്രമാണിച്ച് കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് അവധി പ്രഖ്യാപിച്ചത്.

വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. അവധിക്ക് ശേഷം ജനുവരി രണ്ടിന് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

അതേസമയം യുഎഇയയില്‍ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും.

അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ത്യാഗങ്ങള്‍ അനുസ്‍മരിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 30നാണ് യുഎഇയില്‍ സ്‍മരണ ദിനം ആചരിക്കുന്നത്. എന്നാല്‍ ദേശീയ ദിനത്തിന്റെ അവധിക്കൊപ്പം സ്‍മരണ ദിനത്തിന്റെയും അവധി ഉള്‍പ്പെടുത്തിയാണ് ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ അവധി നല്‍കുന്നത്.


new year A holiday has been declared in Kuwait

Next TV

Related Stories
ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ കുഞ്ഞ് മരിച്ചു

Jan 29, 2023 01:39 PM

ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ കുഞ്ഞ് മരിച്ചു

ആറു മാസം പ്രായമുള്ള മകൾ അർവയാണ് റിയാദിൽനിന്ന്​ 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ...

Read More >>
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

Jan 29, 2023 07:32 AM

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍...

Read More >>
പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക

Jan 29, 2023 06:25 AM

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത്...

Read More >>
കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Jan 29, 2023 06:21 AM

കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍...

Read More >>
Top Stories