#UAE | 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ല; വിദേശകാര്യ മന്ത്രാലയം

#UAE | 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ല; വിദേശകാര്യ മന്ത്രാലയം
Aug 29, 2023 10:32 PM | By Vyshnavy Rajan

അബുദാബി : (gccnews.in ) 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബാധമായ വിസാ ചട്ടങ്ങളും ഇളവുകളും അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് അതത് രാജ്യക്കാര്‍ക്ക് ബാധകമായ വിസാ ചട്ടങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയില്‍ നിന്നും വിസാ ചട്ടങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും.

വിസ ആവശ്യമില്ലാതെ യുഎഇയില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ രണ്ട് വിസകളിലൊന്ന് തെര‌ഞ്ഞെടുക്കാം. 30 ദിവസം കാലാവധിയുള്ള എന്‍ട്രി വിസയുടെ കാലാവധി പിന്നീട് 10 ദിവസം കൂടി നീട്ടാനാവും. അല്ലെങ്കില്‍ 90 ദിവസം കാലാവധിയുള്ള സന്ദര്‍ശക വിസ എടുക്കാം.

അതേസമയം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ പാസ്‍പോര്‍ട്ടുകളോ തിരിച്ചറിയല്‍ രേഖകളോ ഉപയോഗിച്ച് യുഎഇയില്‍ പ്രവേശിക്കാം. ഇവര്‍ക്ക് വിസയോ സ്പോണ്‍സറോ ആവശ്യമില്ല.

ഇന്ത്യന്‍ പാസ്‍പോര്‍ട്ടുള്ള സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ 14 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. ഇത് ആവശ്യമെങ്കില്‍ 14 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ നല്‍കാനാവും. എന്നാല്‍ യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്.

യുഎഇയില്‍ പ്രവേശിക്കുന്ന സമയം മുതല്‍ ആറ് മാസമെങ്കിലും പാസ്‍പോര്‍ട്ടിന് കാലാവധി ഉണ്ടായിരിക്കമെന്നതാണ് പ്രധാന വ്യവസ്ഥ. ഇതിന് പുറമെ അമേരിക്ക, യുകെ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ സന്ദര്‍ശക വിസയോ അല്ലെങ്കില്‍ താമസ അനുമതിയോ ഉണ്ടായിരിക്കുകയും വേണം.

അതേസമയം യുഎഇയില്‍ പ്രവേശിച്ച ശേഷം ഓണ്‍ അറൈവല്‍ വിസ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രവേശന അനുമതി നേടിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ സന്ദര്‍ശ ഉദ്ദേശം പരിഗണിച്ച് യുഎഇയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സാണ് ഈ പ്രവേശന അനുമതി നല്‍കുന്നത്. നിലവില്‍ 115 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ വിസ ആവശ്യമാണ്.

#UAE #Citizens #82countries #notrequire #visa #enter #UAE #Ministry #ExternalAffairs

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories










News Roundup