---
title: "#winter | മടിച്ചു നിന്ന ശിശിരകാലം ഒടുവിൽ രാജ്യത്തു വിരുന്നെത്തി, ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിൽ "
english_title: "#long #awaited #winter #finally #arrived #country #lowest #temperature #RasAlKhaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182159/long-awaited-winter-finally-arrived-country-lowest-temperature-rasalkhaimah"
published_at: "2024-02-05T07:50:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0461e4b7d3_dubai.jpg"
keywords: []
---

# #winter | മടിച്ചു നിന്ന ശിശിരകാലം ഒടുവിൽ രാജ്യത്തു വിരുന്നെത്തി, ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിൽ 

> **Lead Summary:** **ദുബായ്: [** മടിച്ചു നിന്ന ശിശിരകാലം ഒടുവിൽ രാജ്യത്തു വിരുന്നെത്തി. തണുപ്പു പ്രതീക്ഷിച്ച നവംബറിനെയും ഡിസംബറിനെയും ജനുവരിയെയും ഗൗനിക്കാതിരുന്ന ശൈത്യം ഫെബ്രുവരിക്ക് വാരിക്കോരി നൽകി. ഇന്നലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി.

## Article Content

**ദുബായ്: [** മടിച്ചു നിന്ന ശിശിരകാലം ഒടുവിൽ രാജ്യത്തു വിരുന്നെത്തി. തണുപ്പു പ്രതീക്ഷിച്ച നവംബറിനെയും ഡിസംബറിനെയും ജനുവരിയെയും ഗൗനിക്കാതിരുന്ന ശൈത്യം ഫെബ്രുവരിക്ക് വാരിക്കോരി നൽകി. ഇന്നലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി.

4.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഇന്നലെ ഇടയ്ക്കെപ്പോഴോ സൂര്യൻ കരുത്തു കൂട്ടിയെങ്കിലും കൂടുതൽ നേരവും രാജ്യമാകെ മൂടിയ അന്തരീക്ഷമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗത്ത് പെയ്ത മഴയ്ക്കു പിന്നാലെയാണ് തണുപ്പെത്തിയത്. ബീച്ചുകളിലും തുറന്ന റസ്റ്ററന്റുകളിലും ഇന്നലെ തിരക്കിന്റെ ദിവസമായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കൊടുമുടികളിൽ ഒന്നായ ജബൽ ജെയ്സിലും സഞ്ചാരികളുടെ തിരക്കാണ്. തണുപ്പു വർധിച്ചതോടെ താപനില പൂജ്യത്തിലെത്തുമോ എന്ന കാത്തിരിപ്പിലാണ് മഞ്ഞുപ്രേമികൾ. 2017ൽ ആണ് റാസൽഖൈമയിൽ മഞ്ഞു വീണത്. ജബൽ ജെയ്സിൽ 2009ലും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182159/long-awaited-winter-finally-arrived-country-lowest-temperature-rasalkhaimah)