മനാമ: (truevisionnews.com)കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി 15 വർഷമായി തുടർന്നു വരുന്ന പ്രവാസി /വിധവ പെൻഷൻ 2024-2025 വർഷത്തെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു.
തിരഞ്ഞെടുത്ത 50 പേർക്കാണ് രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
പി.കെ. ഇസ്ഹാഖ്, നസീം പേരാമ്പ്ര, മുനീർ ഒഞ്ചിയം, ഷാഹിർ ഉള്ള്യേരി, മുഹമ്മദ് ഷാഫി വേളം, അഷ്റഫ് കെ.കെ., റാഫി പയ്യോളി എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
അടുത്തഘട്ടം മുതൽ പുതുതായി തിരഞ്ഞെടുക്കുന്ന മണ്ഡലം കമ്മിറ്റികൾ വഴി 50പേരെ കൂടി ഗുണഭോക്താകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതോടെ നൂറുപേർക്ക് പെൻഷൻ വിതരണം ചെയ്യാൻ കഴിയും.
വിതരണത്തിനു വേണ്ടി ഓഫർ ചെയ്തവർ എത്രയും വേഗം തുക ജില്ല ഭാരവാഹികൾ വശം എത്തിക്കണമെന്നും ‘സ്നേഹ സ്പർശം’ പ്രവാസി /വിധവ പെൻഷൻ വർക്കിങ് ചെയർമാൻ പി.കെ. ഇസ്ഹാഖും കൺവീനർ മുനീർ ഒഞ്ചിയവും അറിയിച്ചു രണ്ടാംഘട്ട വിതരണോദ്ഘാടനം കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ നിർവഹിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കയ്പ്മംഗലം ,ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ , ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് , ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, ജില്ല ഭാരവാഹികളായ ഷാഹിർ ഉള്ള്യേരി ,അഷ്റഫ് തോടന്നൂർ , മൊയ്തീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, തുമ്പോളി അബ്ദുറഹ്മാൻ, റഷീദ് വാല്യക്കോട് എന്നിവർ സന്നിഹിതരായിരുന്നു.
#kmcc #snehasparsham #pension