മേക്കപ്പിനും നിയന്ത്രണം; കുവൈത്തിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘പണി’ കിട്ടും

മേക്കപ്പിനും നിയന്ത്രണം; കുവൈത്തിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘പണി’ കിട്ടും
Apr 25, 2025 03:48 PM | By Anjali M T

കുവൈത്ത് സിറ്റി:(gcc.truevisionnews.com) കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതോടെ ഏതൊക്കെ നിയമലംഘനങ്ങൾക്ക് പിഴ നൽകേണ്ടി വരുമെന്നതിനെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. എന്നാൽ നിയമത്തിൽ എല്ലാത്തരം ലംഘനങ്ങൾക്കുമുള്ള പിഴയും തടവുശിക്ഷയും കൃത്യമായി നിർവചിച്ചിട്ടുണ്ട്.

ചുവപ്പ് സിഗ്നൽ മറികടന്നാൽ 150 ദിനാർ, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാർ, മൊബൈൽ ഫോൺ ഉപയോഗത്തിന് 75 ദിനാർ എന്നിങ്ങനെയാണ് പ്രധാന പിഴകൾ. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്.

പൊലീസ് നിരീക്ഷണത്തിൽ പിടിക്കപ്പെടുന്നത് കൂടാതെ,വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് പിടിയിലാകുന്നത് എഐ ക്യാമറകളിലൂടെയാണ്. പലരും സിഗ്നലിൽ വാഹനം നിർത്തിയിടുമ്പോൾ മൊബൈൽ ഫോൺ എടുത്ത് ഉപയോഗിക്കാറുണ്ട്. ഇവ 16 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള പനോരമിക് ക്യാമറകളിൽ പതിയും. ഗതാഗത കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ വാഹനത്തിന്റെ നമ്പർ ഫോട്ടോ എടുത്ത് 75 ദിനാർ പിഴ ചുമത്തും. ഇത് ആവർത്തിച്ചാൽ പിഴത്തുക വർധിക്കും.

അതുപോലെ വാഹനമോടിക്കുമ്പോൾ മേക്കപ്പ് ചെയ്യുന്നതും ഡ്രൈവർ ഭക്ഷണം കഴിക്കുന്നതും അശ്രദ്ധ മൂലമുള്ള ലംഘനങ്ങളുടെ പട്ടികയിലാണ്. ഇതിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തി 75 ദിനാർ പിഴ ഈടാക്കും. ഒരു വിദേശിയുടെ പേരിൽ ഒരു വാഹനം മാത്രമേ റജിസ്ട്രേഷൻ അനുവദിക്കൂ.

10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 50 ദിനാർ പിഴ. മുതിർന്നവർ ഇല്ലാതെ കുട്ടികളെ ഒറ്റയ്ക്ക് വാഹനത്തിൽ ഇരുത്തിയിട്ട് പോയാലും 50 ദിനാർ പിഴ ലഭിക്കും. ഹൈവേകളിലും റിങ് റോഡുകളിലും അനുവദിച്ചിട്ടുള്ള വേഗതയിൽ നിന്ന് വളരെ കുറഞ്ഞ വേഗതയിൽ പോയാലും 30 ദിനാർ പിഴ ഈടാക്കും. ഏറ്റവും കുറഞ്ഞ പിഴത്തുക 15 ദിനാറാണ്. അത് അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനാണ്.

#Makeup #restricted#driving#Kuwait#punished

Next TV

Related Stories
ഭിന്നശേഷി സൗഹൃദം; കാഴ്ചപരിമിതിക്കാർക്കാ യി ബീച്ച് തുറന്ന് യുഎഇ

Apr 20, 2025 12:05 PM

ഭിന്നശേഷി സൗഹൃദം; കാഴ്ചപരിമിതിക്കാർക്കാ യി ബീച്ച് തുറന്ന് യുഎഇ

കാഴ്ചപരിമിതരുടെ ആവശ്യങ്ങൾ നിറവേറ്റുംവിധം സുരക്ഷിതവും ആസ്വാദ്യകരവുമായാണ് ബീച്ച്...

Read More >>
'പൊൻപിറ കണ്ടു' , ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ

Mar 29, 2025 08:57 PM

'പൊൻപിറ കണ്ടു' , ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ

ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ...

Read More >>
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Mar 29, 2025 08:47 PM

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

ദുബായിലുടനീളമുള്ള 680ലേറെ പള്ളികളിലും പ്രാർഥന രാവിലെ 6.30ന് ആരംഭിക്കും. ഷാർജ നഗരത്തിലും ഹംറിയ പ്രദേശത്തും രാവിലെ 6.28 നായിരിക്കും പെരുന്നാൾ...

Read More >>
മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ

Mar 12, 2025 09:02 PM

മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ

അൽ ഹുദൈബിയ അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസിന്റെ നേതൃത്വത്തിൽ ബദ്ർ സെന്ററാണ് ഈ പദ്ധതി...

Read More >>
 ആ​ഘോഷത്തിൽ മുങ്ങി യുഎഇ; നിരത്തുകളിൽ അലങ്കാര വിളക്കുകൾ, തെരുവുകൾ സജീവം

Mar 6, 2025 04:13 PM

ആ​ഘോഷത്തിൽ മുങ്ങി യുഎഇ; നിരത്തുകളിൽ അലങ്കാര വിളക്കുകൾ, തെരുവുകൾ സജീവം

ഷോപ്പിങ്ങിനും മറ്റുമായി തെരുവുകളിൽ എത്തുന്നത് ദിവസവും നിരവധി...

Read More >>
പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

Feb 18, 2025 08:25 PM

പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

സമുദ്ര സുരക്ഷാ ചട്ടങ്ങൾക്കായുള്ള ഗൾഫ് നിലവാര പരിശോധനാ സർട്ടിഫിക്കറ്റുകൾ ആർ‌ടി‌എ നേടിയിട്ടുണ്ട്....

Read More >>
Top Stories

News Roundup