ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു
Jun 1, 2025 08:43 AM | By Vishnu K

ഷാ​ർ​ജ: (gcc.truevisionnews.com) യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ടേ​ബ്ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​ന് വി​ജ​യ​ക​ര​മാ​യ സ​മാ​പ​നം. അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ൾ ദു​ബൈ, ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ൾ ഷാ​ർ​ജ എ​ന്നി​വ​ർ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി.

യു.​എ.​ഇ​യി​ലെ വ്യ​ത്യ​സ്ത എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള പ​തി​നെ​ട്ടോ​ളം സ്കൂ​ളു​ക​ളാ​ണ് അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യ് ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ച്ച​ത്. അ​ണ്ട​ർ 10 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ എ​ക്സ​ല​ൻ​റ് സ്കൂ​ൾ ഷാ​ർ​ജ ഒ​ന്നാം സ്ഥാ​ന​വും ഡി.​പി.​എ​സ് ദു​ബൈ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. അ​ണ്ട​ർ 12, 14 , കാ​റ്റ​ഗ​റി​ക​ളി​ൽ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ൾ ദു​ബൈ, ഒ​ന്നാം സ്ഥാ​ന​വും ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​ണ്ട​ർ 17, 19 വി​ഭാ​ഗ​ങ്ങ​ളി​ൽ ഡി.​പി.​എ​സ് ഷാ​ർ​ജ ഒ​ന്നും ഡി.​പി.​എ​സ് ദു​ബൈ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു റെ​ജി വി​ത​ര​ണം ചെ​യ്തു. ചെ​യ​മാ​ൻ സ് ​ട്രോ​ഫി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും പെ​യ്സ് ഗ്രൂ​പ് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ അ​സി​ഫ് മു​ഹ​മ്മ​ദ്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ൽ​മാ​ൻ ഇ​ബ്രാ​ഹീം, അ​സി. ഡ​യ​റ​ക്ട​ർ സ​ഫാ ആ​സാ​ദ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി പ്രേം​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പി.​ഇ ഡി​പ്പാ​ർ​ട്മെ​ന്‍റാ​ണ് ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ച​ത്.


Chairman Trophy Table Tennis Championship organized India International School Sharjah conclude

Next TV

Related Stories
ഗോൾഡൻ ക്ലിക്ക്; ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​താ​യി കോഴിക്കോട് കു​റ്റ്യാ​ടി സ്വ​ദേ​ശി

May 28, 2025 04:23 PM

ഗോൾഡൻ ക്ലിക്ക്; ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​താ​യി കോഴിക്കോട് കു​റ്റ്യാ​ടി സ്വ​ദേ​ശി

ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക്ക് ഒ​ന്നാം...

Read More >>
'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്

May 22, 2025 10:06 PM

'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്

'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്...

Read More >>
ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ​യെ​ത്തി​യ​ത്​ കോ​ടിയിലേറെ സ​ന്ദ​ർ​ശ​ക​ർ

May 20, 2025 09:43 PM

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ​യെ​ത്തി​യ​ത്​ കോ​ടിയിലേറെ സ​ന്ദ​ർ​ശ​ക​ർ

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ​യെ​ത്തി​യ​ത്​ 1.05 കോ​ടി...

Read More >>
ക​ണ്ണൂ​ർ ലേ​ഡീ​സ് ഫോ​റം വ​നി​ത ക്ഷേ​മ പ്ര​വ​ർ​ത്ത​ന ശി​ൽ​പ​ശാ​ല​യും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും

May 19, 2025 09:55 PM

ക​ണ്ണൂ​ർ ലേ​ഡീ​സ് ഫോ​റം വ​നി​ത ക്ഷേ​മ പ്ര​വ​ർ​ത്ത​ന ശി​ൽ​പ​ശാ​ല​യും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും

ക​ണ്ണൂ​ർ ലേ​ഡീ​സ് ഫോ​റം വ​നി​ത ക്ഷേ​മ പ്ര​വ​ർ​ത്ത​ന ശി​ൽ​പ​ശാ​ല​യും, ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും...

Read More >>
Top Stories










News Roundup