ദുബായ്: വിവിധ മേഖലകളിൽ നേട്ടമാകുന്ന പദ്ധതികൾ എക്സ്പോയിൽ അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരുലക്ഷം ഡോളർ സമ്മാനം ലഭിക്കും. പാരമ്പര്യേതര ഊർജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും വനിതാശാക്തീകരണത്തിനും നേട്ടമാകുന്ന പദ്ധതികളാണ് 'എക്സ്പോ ലൈവ്' പരിഗണിക്കുക.
5 വർഷം വരെ അവസരം ലഭിക്കുമെന്ന് 'എക്സ്പോ ലൈവ്' സീനിയർ വൈസ് പ്രസിഡന്റ് യൂസഫ് കയ്റെസ് പറഞ്ഞു. 76 രാജ്യങ്ങളിൽ നിന്നുള്ള 11,000 അപേക്ഷകരിൽ നിന്ന് ഇതിനകം 140 പദ്ധതികൾ തിരഞ്ഞെടുക്കപ്പെട്ടു. മികവുകൾ കണക്കിലെടുത്ത് കൂടുതൽ പദ്ധതികൾക്കു സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ലോകത്തെ ഏതു കമ്പനിക്കും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും വിപണന സാധ്യകൾ ഉപയോഗപ്പെടുത്താനും ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഒരുക്കിയിരുന്നു.
$100,000 prize for startups