അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച 'ബിഗ് ഗോള്‍ഡ് ഗിവ് എവേ' സമ്മാനപദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ക്കാണ് 100 ഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സമ്മാമായി ലഭിച്ചിരിക്കുന്നത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരാണെന്നതാണ് ശ്രദ്ധേയം.
ഇന്ത്യക്കാരായ ശംഭു നാഥ സാഹ (233-095711), അബ്‍ദുല്‍സമദ് പാറപുറത്ത് (233-292944), ജോസഫ് ജിജു (233-075550), വിശ്വനാഥം വാടല കൊണ്ട(233-135191), ശരത് നായര്‍ (233-118133), ദിദീത് മൂത്തേടന്‍ (233-054315), സുഭാഷ് വാരംകണ്ടിയില്‍ (233-258135), മുഹമ്മദ് ഇഖ്‍ബാല്‍ കളത്തിങ്കല്‍ പറപ്പൂര്‍ (233-036221), അഭിലാഷ് വിജയരാജ് (233-1328833) എന്നിവര്‍ക്ക് പുറമെ യു.കെ സ്വദേശിയായ ലിന്‍ നിക്സ് - മക് കാലബും (233-023370) സമ്മാനാര്‍ഹരായി. ഒക്ടോബര്‍ 22 മുതല്‍ 29 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ ടിക്കറ്റുകളെടുത്തവരെയാണ് ബിഗ് ഗോള്‍ഡ് ഗിവ് എവേ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയത്.
ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി 10 ഭാഗ്യശാലികളെയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 100 ഗ്രാം വീതം 24 കാരറ്റ് സ്വര്‍ണം സമ്മാനമായി ലഭിച്ചു. എല്ലാ വിജയികള്‍ക്കും 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമായി ലഭിക്കുന്ന ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹമാണ്(രണ്ടു കോടി ഇന്ത്യന്‍ രൂപ). കൂടാതെ മറ്റ് നാല് ക്യാഷ് പ്രൈസുകളും നവംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു.
ഇപ്പോള്‍ സമ്മാനം ലഭിച്ചയാളിന് തന്നെ ചിലപ്പോള്‍ മൂന്നാം തീയ്യതി നടക്കുന്ന നറുക്കെടുപ്പിലും സമ്മാനം ലഭിക്കുക വഴി ഇരട്ട വിജയം നേടാനുള്ള അവസരവും ലഭിച്ചേക്കും. ഇന്ന് തന്നെ ബിഗ് ടിക്കറ്റ് സ്വന്തമാക്കി സ്വര്‍ണ സമ്മാനത്തിനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കൂ. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.
The winners of the 'Big Gold Give Away' prize scheme have been announced