ദുബായ് ബീച്ചുകളില്‍ ഇനി മുങ്ങിമരണമില്ല…രക്ഷകരാകാന്‍ ഇനി ഡ്രോണുകള്‍

ദുബായ്: മുങ്ങി മരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ദുബായിലെ പൊതു ബീച്ചുകള്‍ സുരക്ഷിതമാക്കാന്‍ ഇനി ‘പറക്കും രക്ഷകരായി’ ഡ്രോണുകളും. രൂപകല്‍പ്പനയിലും ഉപയോഗത്തിലും ഏറെ പുതുമകളുള്ള ഈ ചെറു ഡ്രോണ്‍ വികസിപ്പിച്ചിരിക്കുന്നത് ദുബായ് മുനിസിപ്പാലിറ്റിയാണ്. ലോകത്തില്‍തന്നെ ഇതാദ്യമായാണ് ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്കായി ഇത്തരമൊരു സംവിധാനമൊരുങ്ങുന്നത്.

Loading...

കടലില്‍ മുങ്ങിത്താഴുന്ന ഒന്നോ അതിലധികമോ ആളുകളെ ദൂരെനിന്ന് കണ്ടെത്താന്‍ സാധിക്കുന്ന ഈ ‘ഫ്‌ളയിങ് റെസ്‌ക്യുവര്‍’ നൊടിയിടയില്‍ അവര്‍ക്കരികിലേക്ക് പറന്നെത്തും. ഒരേ സമയം എട്ട് ലൈഫ് ജാക്കറ്റുകള്‍ കൊണ്ട് പോകാന്‍ ശേഷിയുള്ള പറക്കും രക്ഷകന്‍ മുങ്ങിത്താഴുന്നവര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കും. മാത്രമല്ല വെള്ളത്തില്‍ തൊടുമ്പോള്‍ തനിയെ തുറന്ന് വലുതാവുന്ന ഒരു റാഫ്റ്റും ഡ്രോണിനൊപ്പം ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഒന്നിലധികം ആളുകള്‍ക്ക് എളുപ്പം രക്ഷപ്പെടാം. കൂടാതെ കരയിലുള്ള രക്ഷാസംഘത്തിന് മുങ്ങുന്നവരുടെ കൃത്യമായ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ഡ്രോണ്‍ വഴി മനസ്സിലാക്കുകയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും ചെയ്യാം. മനുഷ്യര്‍ നേരിട്ട് നടത്തുന്നതിനേക്കാള്‍ പതിന്മടങ്ങ് വേഗത്തിലും കാര്യക്ഷമവുമായാണ് പറക്കും രക്ഷകന്റെ പ്രവര്‍ത്തനം.

മുനിസിപ്പാലിറ്റിയുടെ കോസ്റ്റല്‍ റെസ്‌ക്യൂ ആന്‍ഡ് സേഫ്റ്റി സിസ്റ്റമാണ് നൂതനമായ ഈ സംവിധാനം വികസിപ്പിച്ചത്. നാലു ചിറകുകളിലും ഫാനുകള്‍ ഘടിപ്പിച്ച പറക്കും രക്ഷകന് എട്ട് കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. റിമോട്ട് വഴി നിയന്ത്രിക്കാമെങ്കിലും ഓട്ടോ മോഡില്‍ സ്വയം നിയന്ത്രിത വാഹനമായി പ്രവര്‍ത്തിക്കാനും റെസ്‌ക്യൂ ഡ്രോണിന് സാധിക്കും. തത്സമയ വീഡിയോ ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഒരു ക്യാമറ ഉള്‍പ്പെടെ രണ്ടു ക്യാമറകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ദുബായിയുടെ കാലാവസ്ഥക്കനുസരിച്ചാണ് നിര്‍മിതി. ബാറ്ററി ചാര്‍ജ് ചെയ്താല്‍ ഒറ്റയടിക്ക് അര മണിക്കൂര്‍ വരെ റെസ്‌ക്യൂ ഡ്രോണ്‍ പറക്കും. ദുബായിയുടെ കടല്‍ത്തീരങ്ങളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം ദിവസം തോറും വര്‍ധിക്കുകയാണ്. അതിനാല്‍ ആധുനിക സാങ്കേതിക വിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് സുരക്ഷയ്ക്കായി ഏറ്റവുംനൂതന രീതികള്‍ സ്വീകരിക്കുവാനാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യമെന്ന് പാരിസ്ഥിതിക സുരക്ഷ വിഭാഗം സി.ഇ.ഓ ഖാലിദ് ഷെരീഫ് അല്‍ അവാദി പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *