പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ് : മലയാളിയെ സൗദി അറേബ്യയിലെ റിയാദില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം കുണ്ടറ കാഞ്ഞോരോട്  സ്വദേശി പനയംകോട്ട് വീട് ലൂയിസ് വര്‍ഗീസിനെ (61) ആണ്  ഞായറാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. 24 വര്‍ഷമായി റിയാദ്‌ന്യൂ സനാഇയ്യയിലെ  അല്‍ജസീറ കമ്പനിയില്‍ ഡ്രൈവറാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഇദ്ദേഹമടക്കമുള്ള തൊഴിലാളികള്‍ രണ്ട് വര്‍ഷമായി കമ്പനിയുമായി നിയമ പോരാട്ടത്തിലായിരുന്നു.

പിതാവ്: മുതിരവിള അലോഷ്യസ് ലൂയിസ്, മാതാവ് സാറാമ്മ ലൂയിസ്. ഭാര്യ: ലീന വര്‍ഗീസ്. ഒരു മകളുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി  വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *