ജനമനസുകള്‍ കീഴടക്കാന്‍ ദോഹയിലെ കത്താറ കള്‍ച്ചറല്‍ വില്ലേജ്…ഹൈടെക് പ്ലാനറ്റേറിയം, ഷോപ്പിങ് മാള്‍ തുടങ്ങി നിരവധി ആകര്‍ഷണ പദ്ധതികള്‍

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിലേക്ക് പുതിയ ആകര്‍ഷണങ്ങള്‍ വരുന്നു. ഹൈടെക് പ്ലാനറ്റേറിയം, ആഡംബര ഷോപ്പിങ് മാള്‍, കുട്ടികളടക്കമുള്ളവര്‍ക്ക് ഷോപ്പിങ് സൗകര്യങ്ങള്‍ തുടങ്ങിവയാണ് തയ്യാറാകുന്നത്. കത്താറ തെക്കന്‍ വികസനപദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അവസാനപാദത്തില്‍ പ്ലാനറ്റേറിയത്തിന്റെയും വാനനിരീക്ഷണ കേന്ദ്രത്തിന്റെയും പണിപൂര്‍ത്തിയാകും. കടല്‍ കാണാവുന്ന വിധത്തില്‍ 12 വ്യത്യസ്ത കെട്ടിടങ്ങളും പാര്‍ക്കിങ് സ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. കെട്ടിടങ്ങളില്‍ ഭക്ഷണശാലകള്‍, കഫേകള്‍, വായനശാലകള്‍, പ്രദര്‍ശനഹാള്‍, സിനിമാ തിയേറ്റര്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും.

Loading...

കത്താറയിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാനറ്റേറിയം 2240 ചതുരശ്ര മീറ്ററിലാണ് പണിയുക. വിദ്യാഭ്യാസവും വിനോദവും ഇടകലര്‍ത്തി സന്ദര്‍ശകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമാകും പകരുക. വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഗോളശാസ്ത്ര തത്പരര്‍ക്കുമാണ് പ്രധാന ഊന്നല്‍ നല്‍കുന്നത്.

200 പേര്‍ക്ക് ഒരേസമയം പ്രദര്‍ശനം കാണാവുന്ന വിധത്തില്‍ ക്രമീകരിച്ച പ്ലാനറ്റേറിയത്തില്‍ നാല് ഇരിപ്പിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കും നാലെണ്ണം മുതിര്‍ന്ന പൗരന്മാര്‍ക്കുമുണ്ടാകും. പരിപാടികള്‍ നടത്തുന്നതിനായി കടല്‍ കാണാവുന്നതരത്തില്‍ വിശാലമായ ടെറസ്സാണ് ഒരുങ്ങുന്നത്. കടല്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന ഭക്ഷ്യശാലകളുടെ പണി അവസാനഘട്ടത്തിലാണ്. ആഡംബര ഷോപ്പിങ് കോംപ്ലക്സായ കത്താറ പ്ലാസ 38000 ചതുരശ്ര മീറ്റോളം വിസ്തീര്‍ണത്തിലാണ് നിര്‍മിക്കുന്നത്. അലി ബിന്‍ അലി ഗ്രൂപ്പുമായി ചേര്‍ന്നുള്ള ഈ പദ്ധതി നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

മധ്യപൂര്‍വേഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ‘ഏവിയന്‍ സ്?പാ’ കത്താറ പ്ലാസയിലൊരുക്കുന്നുണ്ട്. കുട്ടികള്‍ക്കായുള്ള മാളുമുണ്ടാകും. ചുവപ്പിലും സ്വര്‍ണനിറത്തിലും പൊതിഞ്ഞ വലിയ രണ്ട് സമ്മാനപ്പൊതികളുടെ രൂപത്തിലാണ് ഇത് ഡിസൈന്‍ ചെയ്യുന്നത്. മറ്റൊരു ആകര്‍ഷണമായി മാറുന്ന കത്താറ ഹില്‍സ് ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ പദ്ധതിയില്‍ 361500 ചതുരശ്ര മീറ്ററില്‍ പൂന്തോട്ടവും പച്ചപ്പും തയ്യാറാകും. ഈ സ്വപ്നപദ്ധതി കത്താറയെ ആഗോള സാംസ്‌കാരിക ടൂറിസം കേന്ദ്രമായി മാറ്റുമെന്ന് ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *