ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം
Apr 25, 2025 03:40 PM | By Anjali M T

അബുദാബി:(gcc.truevisionnews.com) എയർ ടാക്സിയിൽ പറപറക്കാൻ മാസങ്ങൾ ശേഷിക്കെ ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ. സായിദ് പോർട്ടിൽ അബുദാബി ക്രൂസ് ടെർമിനലിലെ ഹെലിപോർട്ടുകൾക്കാണ് അനുമതി ലഭിച്ചതെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 2026ൽ എയർടാക്സി സർവീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകിയത്.

യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ മിഡ്നൈറ്റ് ഫ്ലയിങ് ടാക്സി പോലുള്ള പരമ്പരാഗത ഹെലികോപ്റ്ററുകളും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങൾക്കും സർവീസ് നടത്താൻ യോജ്യമായതാണ് ഹെലിപോർട്ട്. എഡി പോർട്സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, ആർച്ചർ ഏവിയേഷൻ എന്നിവ സംയുക്തമായാണ് ഹെലിപോർട്ട് വികസിപ്പിച്ചെടുത്തത്∙

പ്രതിവർഷം 6.5 ലക്ഷം യാത്രക്കാർ

വർഷത്തിൽ 6.5 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യാനുദ്ദേശിച്ചാണ് സായിദ് തുറമുഖം ഹെലിപോർട്ടിനായി തിരഞ്ഞെടുത്തതെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് അൽ സുവൈദി പറഞ്ഞു. ആർച്ചർ, എഡി പോർട്സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ് എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ഹൈടെക് വ്യോമഗതാഗതം യാഥാർഥ്യമാക്കുന്നത്.

ഫ്ലയിങ് ടാക്സി സേവനത്തിലൂടെ വ്യോമയാന മേഖലയുടെ പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വ്യക്തമാക്കി. വ്യോമഗതാഗത സേവനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ ഉപയോഗം നിയന്ത്രിക്കുന്നതിന് ജിസിഎഎ തയാറാക്കിയ പ്രത്യേക ചട്ടക്കൂട് ജൂലൈയിൽ പ്രസിദ്ധീകരിക്കും.

നിലവിലുള്ള വ്യോമയാന ആസ്തികൾ പ്രയോജനപ്പെടുത്തി വേഗത്തിലും സുരക്ഷിതമായും സേവനം നൽകാൻ ശ്രമിക്കുമെന്ന് ആർച്ചർ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ആദം ഗോൾഡ്സ്റ്റീൻ പറഞ്ഞു. 2026ഓടെ അബുദാബി എയർ ടാക്സി സർവീസുകളുടെ പ്രധാന ലോഞ്ച് പോയിന്റായി ഹൈബ്രിഡ് ഹെലിപോർട്ട് പ്രവർത്തിക്കും.

∙ പരീക്ഷണപ്പറക്കൽ ജൂണിൽതന്നെ

ആദ്യഘട്ടത്തിൽ കോർണിഷ്, സാദിയാത്ത് ഐലൻഡ്, അബുദാബി നഗരത്തിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കായിരിക്കും ഇലക്ട്രിക് എയർ ടാക്സി സർവീസ് നടത്തുക. തലസ്ഥാനത്തെ ആദ്യത്തെ രാജ്യാന്തര എയർ ടാക്സി കേന്ദ്രമായിരിക്കും ഇത്. ഫ്ലയിങ് ടാക്സി നിർമാണ പ്ലാന്റും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിൽ161 കിലോമീറ്ററിൽ കൂടുതൽ ദൂരം പറക്കാൻ കഴിയുന്ന ഫ്ലയിങ് ടാക്സിയിൽ പൈലറ്റിനു പുറമേ 4 പേർക്ക് സഞ്ചരിക്കാം. ജൂണിൽ ഫ്ലയിങ് ടാക്സി എത്തുന്നതോടെ പരീക്ഷണപ്പറക്കൽ ആരംഭിക്കും.



#Now #taxis#fly #Air-taxi #hybrid #heliports #approved #UAE

Next TV

Related Stories
വേനൽചൂടിന് കാഠിന്യം കൂടുന്നു; ദുബായ് മിറക്കിൾ ഗാർഡൻ സീസൺ ജൂണിൽ അവസാനിക്കും

Apr 21, 2025 12:37 PM

വേനൽചൂടിന് കാഠിന്യം കൂടുന്നു; ദുബായ് മിറക്കിൾ ഗാർഡൻ സീസൺ ജൂണിൽ അവസാനിക്കും

120 ഇനത്തിൽപെട്ട 15 കോടി പൂക്കൾ വിരിയിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ മിറക്കിൾഗാർഡനിലേക്ക് സന്ദർശകരുടെ ഒഴുക്ക്...

Read More >>
ഖത്തറിൽ പാർക്കുകളിലെ പ്രവേശന ഫീസ് നിശ്ചയിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

Apr 20, 2025 08:17 PM

ഖത്തറിൽ പാർക്കുകളിലെ പ്രവേശന ഫീസ് നിശ്ചയിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഞ്ച് റിയാലും വികലാംഗർക്ക് പ്രവേശനം...

Read More >>
സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

Apr 7, 2025 08:15 PM

സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

പ്രസ്തുത ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി...

Read More >>
സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

Mar 22, 2025 09:07 PM

സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

പ്രത്യേക തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആറ് മാസത്തെ ശമ്പളം വരെയാണ് ബോണസായി...

Read More >>
ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

Mar 10, 2025 10:01 PM

ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

അക്കാദമിക് മേഖലകൾക്കപ്പുറം, സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും അവരെ...

Read More >>
പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

Mar 1, 2025 11:28 AM

പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

Read More >>
Top Stories










News Roundup